കോട്ടയം: ആരാധനാലയത്തിന്റെ സ്റ്റോര്‍ റൂമിലുണ്ടായ അഗ്നിബാധയില്‍ അന്യ സംസ്ഥാന തൊഴിലാളിക്ക് പരിക്കേറ്റു. പരുത്തുംപാറ പാച്ചിറ ഓര്‍ത്തഡോക്സ് പള്ളിയോടു ചേര്‍ന്നുള്ള മുറിയിലാണ് ഇന്നലെ രാവിലെ ഒന്പതിനു അഗ്നിബാധയുണ്ടായത്.
മുറിയില്‍ കമ്പിമുറിയ്ക്കുകയായിരുന്ന ബംഗാള്‍ സ്വദേശി അബ്ദുല്‍ റഷീദ് ഷെയ്ഖിനാണ് (29) പരിക്കേറ്റത്. കമ്പി മുറിക്കുന്നതിനിടയില്‍ ഉണ്ടായ അഗ്നിസ്ഫുലിംഗത്തില്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്നിനു തീപിടിക്കുകായിരുന്നു. അഗ്നിബാധയില്‍ മുറിയിലെ ഫര്‍ണിച്ചറുകള്‍ പൂര്‍ണമായി കത്തിനശിച്ചു. ഓടിക്കൂടിയ നാട്ടുകാരും കോട്ടയം ഫയര്‍ഫോഴ്സ് യൂണിറ്റില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് തീ അണച്ചത്. കോട്ടയത്തും ഏറ്റുമാനൂരിലുമായി പുരയിടത്തിലുണ്ടായ അഗ്നിബാധ അഗ്നിബാധ ഫയര്‍ഫോഴ്സ് എത്തി അണച്ചു. പാറോലിക്കല്‍ നൂറ്റൊന്നു കവലയിലെ ആളൊഴിഞ്ഞ പുരയിടത്തിലും ഏറ്റുമാനൂര്‍ മംഗലം കലിങ്കിനു സമീപത്തെ റബര്‍തോട്ടത്തിലെ വള്ളിപടര്പ്പുകള്ക്കുമാണ് തീ പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: