ജിദ്ദ: വിദേശ തൊഴിലാളികള്‍ക്കായുള്ള സൗദി ഭരണകൂടത്തിന്റെ പദ്ധതികള്‍ പിന്‍വലിക്കുന്നതായി സൂചന. വിദേശ തൊഴിലാളികളുടെ വേതനങ്ങളും അവരുടെ കുടുംബങ്ങളെയും നിതാഖാത്തില്‍ ഉള്‍പ്പെടുത്തി പോയിന്റടിസ്ഥാനത്തില്‍ സ്വദേശി വത്കരണം നടത്താനുളള തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനമാണ് പിന്‍വലിക്കാനൊരുങ്ങുന്നത്.
സൗദിയിലെ വിവിധ മേഖലയിലുള്ള വാണിജ്യ വ്യവസായ പ്രമുഖര്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് സര്‍ക്കാര്‍ പദ്ധതികള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതോടൊപ്പം മറ്റു ചില പദ്ധതികളും പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. വെയിറ്റേജ് പദ്ധതി പ്രകാരം ആറായിരം റിയാലും അതില്‍ കൂടുതലും വേതനം ലഭിക്കുന്ന വിദേശ തൊഴിലാളികള്‍ക്ക് നിതാഖത്തില്‍ ഒന്നര പോയിന്റു നല്‍കും.
സൗദിയില്‍ നാലു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒന്നര പോയിന്റും അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് രണ്ട് പോയിന്റും ആറു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് രണ്ടര പോയിന്റും ഏഴു വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മൂന്നു പോയിന്റും നല്കാന് തീരുമാനിച്ചിട്ടുണ്ട്.
ഭാര്യ ഒപ്പമുള്ള വിദേശിക്ക് ഒന്നര പോയിന്റ് നല്‍കും. ഒന്നര പോയിന്റുളള വിദേശിയെ സ്ഥാപനത്തിലെ ഒന്നര തൊളിലാളിക്കും മൂന്നു പോയിന്റുള്ള വിദേശിയെ മൂന്നു തൊഴിലാളികള്‍ക്കും തുല്യമായി കണക്കാക്കുന്നു. എന്നാല്‍ പദ്ധതിയെ പൊതു സമൂഹം എതിര്‍ത്തതോടെയാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: