ന്യൂദല്‍ഹി: പാര്‍ട്ടിക്കെതിരായി പരസ്യപ്രസ്താവന നടത്തിയതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വിഎസ് അച്യതാനന്ദനെതിരായി സിപിെഎം സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയത്തില്‍ കേന്ദ്ര നേതൃത്വവും അനുകൂലിച്ചു.
പ്രമേയത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നും സംസ്ഥാന സമിതിയുടെ അധികാര പരിധിയില്‍ നിന്നു കൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചതെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കി.
ടി.പി.ചന്ദ്രശേഖരന് വധം, നമോവിചാര്‍ മഞ്ച് വിഷയങ്ങളില്‍ പാര്‍ട്ടിയെ മറികടന്ന് വിഎസ് പരസ്യുപ്രസ്താവനകള് നടത്തിയിരുന്നു. ഇതിനെതിരെയാണ് സിപിഎം സംസ്ഥാന ഘടകം പ്രമേയം പാസാക്കിയത്.
ഉചിതമായ പ്രസ്താവനകളല്ല വി എസ് നടത്തിയത്. ഏകപക്ഷീയമായി വി.എസ് നടത്തിയ പ്രസ്താവനകള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും ഇനി അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നുമാണ് വി.എസിനെതിരായ പ്രമേയത്തില്‍ സംസ്ഥാന സമിതി മുന്നറിയിപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: