കൊച്ചി: നാലു ദിവസങ്ങളിലായി മറൈന്‍ഡ്രൈവ് മൈതാനിയില്‍ കാഴ്ചകളുടെ വര്‍ണ വസന്തമൊരുക്കിയ ഏഴാമത് ഇന്ത്യാ ഇന്റര്‍നാഷണല്‍ അക്വാഷോ നാളെ സമാപിക്കും. നിറവസന്ത മത്സ്യങ്ങള്‍ വര്‍ണങ്ങള്‍ വാരിവിതറി നീന്തിത്തുടിക്കുന്ന അക്വോഷോ നഗരി കഴിഞ്ഞ ദിവസങ്ങളില്‍ ജനസാഗരത്തില്‍ മുങ്ങി. രാവിലെ മുതല്‍ വൈകുന്നേരം വരെ 20,000 ടിക്കറ്റുകളാണ് ഞയറാഴ്ച മാത്രം വിറ്റുപോയത്.
ഞായറാഴ്ച കുട്ടികളുടെയും സ്ത്രീകളുടെയും രാവിലെ മുതലുള്ള ഒഴുക്ക് നഗരിയെ കൂടുതല്‍ സജീവമാക്കി. കാഴ്ച്ചക്കാര്‍ക്ക് നടക്കാന്‍ പോലും കഴിയാത്തത്ര തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. കൂടുതല്‍ പേരും കുടുംബമായാണ് ഷോ കാണാനെത്തിയത്. കുട്ടികളെയും മുതിര്‍ന്നവരെയും അക്വാഷോ ഒരു പോലെ ആനന്ദിപ്പിക്കുന്ന കാഴ്ചയാണ് വര്‍ണ മത്സ്യ നഗരയില്‍ കാണാനായത്.
120-ല്‍ അധികം വൈവിധ്യമാര്‍ന്ന സ്റ്റോളുകളാണ് അക്വേ ഷോ നഗരിയില്‍ എത്തുന്നവരെ കാത്തിരിക്കുന്നത്.ശുദ്ധജലത്തിലെ ഭീമകാരരായ അറാപ്പൈമ മത്സ്യം മുതല്‍ ഗാര് മത്സ്യം, മലബാര്‍ സ്നേക്ക് ഹെഡ് എന്നിവയും കടല്‍ മത്സ്യങ്ങളിലെ വര്‍ണ്ണാഭ ഇനങ്ങളായ പൂമ്പാറ്റ മത്സ്യങ്ങള്‍, സിംഹമത്സ്യങ്ങള്, ഡാംസല്‍ മത്സ്യങ്ങള്‍, മൂറിഷ് ഐഡോള്‍ മത്സ്യങ്ങള്‍, കോമാളി മത്സ്യങ്ങള്‍, കടല്‍പ്പൂക്കള്‍, നക്ഷത്ര മത്സ്യങ്ങള്‍, കടല്‍ക്കുതിരകള്‍, വിവിധയിനം കടല്‍പ്പായലുകള്‍, പവിഴപ്പുറ്റുകള്‍, കക്ക- ചിപ്പി ഇനം വര്ക്ഷയിനങ്ങള് വരെ അക്വാഷോയിലൂടെ പൊതുജനങ്ങളിലേക്കെത്തുന്നത്. കുറഞ്ഞ ടിക്കറ്റ് നിരക്കില്‍ വിവിധ തരം അലങ്കാര മത്സ്യങ്ങള്‍, അക്വേറിയങ്ങള്‍, മത്സ്യ തീറ്റകള്‍, മരുന്നുകള്‍, അനുബന്ധ സാമഗ്രികള്‍ എന്നിവയുടെ ലോക നിലവാരത്തിലുളള പ്രദര്‍ശനവും വിപണനവുമാണ് അക്വാഷോ നഗരിയില്‍ തയാറായത്. വിവിധ രാജ്യങ്ങളില്‍ നിന്നുമുളള വര്‍ണ്ണ മത്സ്യങ്ങളെ പ്രദര്‍ശിപ്പിക്കുന്ന സ്റ്റാളുകള്‍ മേളയിലെ മുഖ്യ ആകര്‍ഷണമാണ്. കടലിലെ വിവിധയിനം വര്‍ണ്ണ മത്സ്യയിനങ്ങളുടെ നിറക്കാഴ്ച ഒരുക്കുന്ന ലക്ഷദ്വീപില്‍ നിന്നുമുളള സ്റ്റാളാണ് മറ്റൊരു പ്രത്യേകത. നാളെ രാവിലെ ഒമ്പത് മുതല്‍ രാത്രി ഒമ്പത് വരെയാണ് പ്രദര്‍ശനം. സംസ്ഥാന ഫിഷറീസ് വകുപ്പും ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് സൊസൈറ്റിയും കേന്ദ്ര കാര്‍ഷിക മന്ത്രാലയവും കാവിലും സംയുക്തമായാണ് അക്വാഷോ സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: