കൊച്ചി: മെട്രോ റെയില്‍ പദ്ധതിയുടെ എച്ച്.എം.ടി കാസ്റ്റിങ് യാര്‍ഡില്‍ നാളെ (തിങ്കള്‍) മുതല്‍ ജോലി പുനരാരംഭിക്കും. കരാറുകാരായ ഡി.എം.ആര്.സി, ഉപകരാറുകാരായ എല്‍ ആന്റ് ടി, തൊഴിലാളി യൂണിയന് നേതാക്കള്‍ എന്നിവരുമായി ജില്ല കളക്്ടാര്‍ പി.ഐ. ഷെയ്ക്ക് പരീത് നടത്തിയ ചര്‍ച്ചയിലാണ് തൊഴില്ത്തര്ക്കത്തിന് താല്‍ക്കാലിക പരിഹാരമായത്. കാസ്റ്റിങ് യാര്‍ഡിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ വിദഗ്ധം, അര്‍ധ വിദഗ്ധം, അവിദഗ്ധം എന്ന് തരം തിരിച്ച് ആവശ്യമുള്ള തൊഴിലാളികളുടെ പട്ടിക റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ക്ക് എല്‍ ആന്റ് ടി അധികൃതര്‍ സമര്‍പ്പിക്കും. ഇതനുസരിച്ച് നല്കാവുന്ന തൊഴിലാളികളുടെ കണക്ക് യൂണിയനുകളും നല്‍കണം. ഇതിന്റെ അടിസ്ഥാനത്തില്‍ ജോലിക്ക് കയറ്റാവുന്ന തൊഴിലാളികളുടെ അനുപാതം നിശ്ചയിക്കുമെന്ന് കളക്്ടാര്‍ പറഞ്ഞു.
ഫെബ്രുവരി അഞ്ചിന് ചേരുന്ന യോഗത്തില്‍ തുടര്‍ നടപടികള്‍ തീരുമാനിക്കും. അതുവരെ കാസ്റ്റിങ് യാര്‍ഡില്‍ നിലവിലുള്ള തൊഴില്‍രീതി തുടരാനും തീരുമാനമായി. റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ശശിപ്രകാശ്, തൊഴിലാളി യൂണിയന് നേതാക്കളായ കെ.പി. ഹരിദാസ്, കെ.വി. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: