കൊച്ചി: ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിന് മുന്നോടിയായി ബിജെപി സംസ്ഥാന വ്യാപകമായി ഗൃഹസമ്പര്‍ക്കം തുടങ്ങി. ഫെബ്രുവരി ഒമ്പതിനാണ് നരേന്ദ്രമോദി കേരളത്തിലെത്തുന്നത്. ഈ ദിവസം തിരുവനന്തപുരത്ത് ശംഖുമുഖത്ത് നടക്കുന്ന മഹാറാലിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ബിജെപി ഗൃഹസമ്പര്‍ക്കം നടത്തുന്നത്. ഇന്നലെ ആരംഭിച്ച ഗൃഹസമ്പര്‍ക്കത്തിന് ബിജെപി ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ് കണ്ണൂരിലെ ചെറുവാഞ്ചേരിയിലും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് തൃശൂരില്‍ നല്ലങ്കര ഡിവിഷനിലെ 104-ാം നമ്പര്‍ ബൂത്തിലും ഗൃഹസമ്പര്‍ക്കം നടത്തി. അഴിമതി, വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങിയ തകര്‍ച്ചകളില്‍ നിന്ന് നാടിനെ കരകയറ്റാന്‍ പ്രാപ്തനായ ഭരണാധികാരി എന്ന നിലയ്ക്ക് ജനങ്ങള്‍ കാണുന്ന നരേന്ദ്രമോദി പങ്കെടുക്കുന്ന സമ്മേളനത്തിലേക്ക് കേരളത്തിലെ ജനങ്ങളെ നേരില്‍ കണ്ട് ക്ഷണിക്കുന്നതിനു വേണ്ടി മുഴുവന്‍ ബൂത്തുകളിലും ബിജെപി പ്രവര്‍ത്തകര്‍ ഗൃഹസമ്പര്‍ക്കം നടത്തി ആളുകളെ ക്ഷണിക്കുന്ന പ്രക്രിയയുടെ ഉദ്ഘാടനമാണ് വി.മുരളീധരന് നടത്തിയത്. ബിജെപി ജില്ലാ പ്രസിഡണ്ട് എ.നാഗേഷും മുരളീധരനോടൊപ്പമുണ്ടായിരുന്നു.
ബിജെപി നിയോജകമണ്ഡലം പ്രസിഡണ്ട് ഷാജന് ദേവസ്വം പറമ്പില്‍ ഇ.എം.ചന്ദ്രന്, രാജന് നല്ലങ്കര, ഒല്ലൂക്കര മേഖല പ്രസിഡണ്ട് കണ്ണന്‍കുട്ടി, പി.കെ.പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ ഗൃഹസമ്പര്‍ക്ക പരിപാടിക്ക് നേതൃത്വം നല്കി. സമ്പര്‍ക്കം ഫെബ്രുവരി രണ്ടിന് പൂര്‍ത്തിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: