കൊച്ചി: ഏഴാമത് ഇന്ത്യ ഇന്റര്‍നാഷണല്‍ അക്വാഷോ 2014 എറണാകുളം മറൈന്‍ ഡ്രൈവ് മൈതാനിയില്‍ ഇന്ന് തുടക്കമാകും. പ്രദര്‍ശനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. തുടര്‍ന്ന് നടക്കുന്ന വര്‍ണ്ണ ശബളമായ കലാ പരിപാടികളുടെ ഉദ്ഘാടനം മന്ത്രിമാര്‍, സിനിമാതാരം ദിലീപ് നിര്‍വ്വഹിക്കും. മേയര്‍ ടോണി ചമ്മിണി, എം.പി മാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയ ജനപ്രതിനിധികള്‍ പങ്കെടുക്കും. വൈകിട്ട് ഏഴിന് പ്രശസ്ത നര്‍ത്തകിയും സിനിമാതാരവുമായ ലക്ഷ്മി ഗോപാലസ്വാമി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ ഉണ്ടാകും.
ശുദ്ധജലത്തിലെ ഭീമകാരരായ അറാപ്പൈമ മത്സ്യം, ഗാര് മത്സ്യം, മലബാര്‍ സ്നേക്ക് ഹെഡ് എന്നിവയും കടല്‍ മത്സ്യങ്ങളിലെ വര്‍ണ്ണാഭ ഇനങ്ങളായ പൂമ്പാറ്റ മത്സ്യങ്ങള്‍, സിംഹമത്സ്യങ്ങള്, ഡാംസല്‍ മത്സ്യങ്ങള്‍, മൂറിഷ് ഐഡോള്‍ മത്സ്യങ്ങള്‍, കോമാളി മത്സ്യങ്ങള്‍, കടല്‍പ്പൂക്കള്‍, നക്ഷത്ര മത്സ്യങ്ങള്‍, കടല്‍ക്കുതിരകള്‍, വിവിധയിനം കടല്‍പ്പായലുകള്‍, പവിഴപ്പുറ്റുകള്‍, കക്ക – ചിപ്പി വര്ക്ഷയിനങ്ങള് എന്നിവ വരുന്ന അഞ്ചു ദിവസ കാലയളവില്‍ കൊച്ചിയിലെ മറൈന്‍ഡ്രൈവിലെ പ്രദര്‍ശന മൈതാനിയില്‍ വര്‍ണ്ണ വസന്തം ഒരുക്കും. നൂതന അക്വേറിയം ശ്രേണികളായ പ്ലാസ്മ അക്വേറിയം, വണ്ടര്‍ അക്വാകള് എന്നിവ ഈ അക്വാഷോയുടെ സവിശേഷതകളാണ്.
അക്വാഷോയോടനുബന്ധിച്ച് ഭക്ഷ്യമേളയും, ഓമന മൃഗങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും. അക്വാഷോയില്‍ പങ്കെടുക്കുന്ന ഏറ്റവും മെച്ചപ്പെട്ട സ്റ്റാളിനും കാണികളെ കൂടുതല്‍ ആകര്‍ഷിച്ച മത്സ്യത്തിനും പ്രത്യേക പുരസ്കാരം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: