കൊച്ചി: അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ പള്‍മനറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ശ്വാസകോശ സംബന്ധമായ ക്യാന്‍സറുകളെക്കുറിച്ചും അവയുടെ നൂതന ചികിത്സാമാര്ഗങ്ങളെക്കുറിച്ചും എകദിന സെമിനാര്‍ നടത്തി. മെഡിക്കല്‍ ഡയറക്ടര്‍ ഡോ: പ്രേംനായര്‍ ഭദ്രദീപം കൊളുത്തി സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കീമോതെറാപ്പി, റേഡിയോതെറാപ്പി, രോഗനിര്‍ണ്ണയത്തിനുള്ള നൂതന സാങ്കേതികവിദ്യകളെക്കുറിച്ചും ശ്വാസകോശ വിദഗ്ദ്ധന്മാര് സംസാരിച്ചു. റേഡിയോ ഡയഗ്നോസിസ്, മെഡിക്കല്‍ ഓണ്‍കോളജി, റേഡിയേഷന് ഓണ്‍കോളജി എന്നീ വിഷയങ്ങളെക്കുറിച്ച് ഡോ:ബിന്ധു.സി.ജി., ഡോ:സന്ധ്യ.സി.ജെ., ഡോ:അര്ജുന് ശ്രീനിവാസന്, ഡോ:പവിത്രന്.കെ, ഡോ:ദിനേശ്.എം എന്നിവര്‍ വിവിധ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. മെഡിക്കല്‍ സൂപ്രണ്ടന്റ് ഡോ:സഞ്ജീവ് കെ.സിങ്ങ്,പള്‍മനറി വിഭാഗം മേധാവി ഡോ: ഗോപിനാഥന്, പള്‍മനറി വിഭാഗം അസ്സോസ്സിയേറ്റ് പ്രൊഫസര്‍ ഡോ:രാജേഷ് വി, ഡോ:അസ്മിത മേഹ്ത എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: