ഈ രണ്ടു ജാതകങ്ങള്‍ തമ്മിലുള്ള അന്യാദൃശ്യമായ സാമ്യത അത്ഭുതാവാഹമാണ്. ആദ്യത്തേത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തില്‍ യൂറോപ്പില്‍ ജനിച്ച് വംശ’ശുദ്ധീ’കരണവും വികലദേശീയതയും മുന്‍നിര്‍ത്തി സെമിറ്റിക് മത സങ്കല്‍പ്പങ്ങളുടെ നിലപാടുതറയില്‍ നിന്നു കൊണ്ട് സ്വന്തം ജനതയുള്‍പ്പെടെ ദശലക്ഷങ്ങളെ കൊന്നൊടുക്കിയ സാക്ഷാല്‍ അഡോള്‍ഫ് ഹിറ്റ്ലറുടേത്. ഭാരതത്തിന്റെ സവിശേഷ മതസാംസ്കാരിക സാഹചര്യങ്ങളില്‍ അത്തരമൊരാള്‍ ജനിക്കുക സാദ്ധ്യമല്ല. അതുകൊണ്ട് തന്നെ അസാധാരണമായ സാമ്യത പുലര്‍ത്തുമ്പോഴും രണ്ടാമത്തെ ജാതകത്തെ ആ ഭയാനക ചിന്തകളോടെ നോക്കിക്കാണേണ്ടതുമില്ല. അതേസമയം ‘ശുദ്ധീകരണം’ എന്ന ഫാസിസ്റ്റ് തലം ഉയര്‍ത്തിപ്പിടിക്കുന്നതിനാല്‍ അത് പരിഗണിക്കപ്പെടേണ്ടതുമാകുന്നു.
അരവിന്ദ് കേജ്രിവാളിന്റെ
ജാതകം
പരസ്പര ത്രികോണ സ്ഥിതിയിലുള്ള സൂര്യ ബുധ ശുക്രന്മാരുടെ യോഗവും, കുജ, ശനി, രാഹുകേതുക്കളുടെ പരസ്പര കേന്ദ്ര സ്ഥിതിയും നോക്കൂ. ഗുരുക്കളും പരസ്പം ത്രികോണത്തില്‍ തന്നെ. ദ്വിര്‍ദ്വാദശ(212)സ്ഥിതി കൊണ്ട് ഒറ്റനോട്ടത്തില്‍ വൈരുദ്ധ്യം തോന്നിപ്പിക്കുന്ന ലഗ്നങ്ങള്‍ തമ്മില്‍ അംശകത്തിലെ ബന്ധം കാണുക. ഒരാളുടെ ലഗ്നം ഉള്ളിടത്ത് അപരന്റെ ലഗ്നാംശകവും മറ്റേയാളുടെ ലഗ്നാംശകം ഉള്ളിടത്ത് അപരന് ലഗ്നവും വന്നിരിക്കുന്നു. അതുപോലെ ഗുരുകുജന്മാര്ക്ക് അംശകത്തില്‍ ഏക രാശിസ്ഥിതിയും കാണാന്‍ കഴിയും.അത്തരം നിരവധി സാദൃശ്യങ്ങള്‍ ഇരു ജാതകങ്ങള്‍ തമ്മിലും ഉണ്ട്.
ആം ആദ്മി പാര്‍ട്ടി
(ആപ്)യുടെ ജാതകം
ഹിറ്റ്ലറുടെ ജാതകവുമായുള്ള ആ സാജാത്യം ‘ആപി’ന്റെ രൂപീകരണ സമയത്തെ ഗ്രഹനിലയിലും ആവര്‍ത്തിക്കുന്നത് കാണാം. ഹിറ്റ്ലറുടെ പൂരാടം നക്ഷത്രത്തിന്റെ അനുജന്മ നക്ഷത്രമായ പൂരത്തില്‍ ആണ് ‘ആപ്’ രൂപം കൊള്ളുന്നത്. ലഗ്നചന്ദ്രന്മാരും രാഹു കേതുക്കളും ഗുരുവും പരസ്പര കേന്ദ്രത്തിലും ബുധ, ശുക്ര ശനികള്ക്ക് കേന്ദ്രസ്ഥിതിയും. മറ്റുരീതിയില്‍ സമാന ബന്ധം രവി കുജന്മാര് തമ്മിലും ഉണ്ട്.
പ്രകടമായ രണ്ട് പ്രബല നീചഭംഗ രാജയോഗം ആണ് കേജ്രിവാളിനെ അധികാരത്തില്‍ എത്തിച്ചത്.ഒന്ന്! ചീഞ്ഞു വളം ആകുമ്പോഴേ ആ യോഗത്തിനു പ്രസക്തി ഉള്ളൂ. സമാന സ്വഭാവമുള്ള വിപരീത രാജയോഗം തന്നെ ഹിറ്റ്ലര്‍ക്കും. അത്തരം യോഗങ്ങള്‍ എവിടെയും ശുഭ പര്യവസായി ആയി കണ്ടിട്ടില്ല.
രണ്ടു ജാതകങ്ങള്‍ തമ്മിലുള്ള സമാനത ചൂണ്ടിക്കാട്ടാന്‍ ആണ് ശ്രമിച്ചത്. അതിനുമപ്പുറം ‘ശുദ്ധീകരണം’ എന്ന ആശയത്തിന് മേലുള്ള ഐകരൂപ്യം ചിന്തിക്കേണ്ടതുമാണ്. ഹിറ്റ്ലറെപ്പോലെ അസമത്വത്തിന്റെ, അനീതിയുടെ, അഴിമതിയുടെ, മൂല കാരണത്തിലേക്കോ പരിഹാരത്തിലേക്കോ അല്ല കേജ്രിവാളും ജനത്തെ നയിക്കുന്നത്.െ്രെകസ്തവ മത സങ്കല്‍പ്പത്തിന്റെ അടിത്തറയില്‍ ശ്രേഷ്ഠ വംശം എന്ന മിഥ്യാ സങ്കല്‍പ്പം മുന്നോട്ടു വെച്ചാണ് ഒന്നാമന് അധികാരത്തില്‍ എത്തിയത്. അഴിമതി വിരോധം എന്ന ഒരേയൊരു കുന്തമുന ഉയര്‍ത്തിപ്പിടിക്കുകയും ജലമോ വൈദ്യുതിയോ പാര്‍പ്പിടമോ സൗജന്യമായി നല്‍കുമെന്ന മോഹനാസ്ത്രം പ്രയോഗിക്കുകയും ചെയ്യുന്ന അപരന്, സ്വജനതയെ സ്വയംപര്യാപ്തമാക്കുക എന്ന ഗാന്ധിയന്‍ സങ്കല്‍പ്പത്തിലുള്ള ദേശീയ, ജനകീയ ദീര്‍ഘ വീക്ഷണം മുന്നോട്ടു വെക്കുന്നുമില്ല. അതുകൊണ്ടുതന്നെ പാഴ് വാഗ്ദാനങ്ങളില്‍ അണികളെ പിടിച്ചുനിര്‍ത്താന്‍ അവരുടെ ആസുരമായ മൃഗതൃഷ്ണകളെ ഉണര്‍ത്തിവിട്ട ഹിറ്റ്ലറെ പോലെ, അസാദ്ധ്യമായ വാഗ്ദാനങ്ങളുടെ പെരുമഴ വ്യര്‍ത്ഥമാകുമ്പോള്‍ ഇദ്ദേഹം എന്തുചെയ്യും എന്ന് ഊഹിക്കാനേ കഴിയൂ. അതെന്തായാലും പര്യവസാനം വിനാശകാരി തന്നെയാകും. കാരണം അഷ്ടമാധിപന്റെ ദശയില്‍ മാരകസ്ഥനായ കേത്വപഹാരം ഈ വര്‍ഷം മുഴുവന്‍ ഉണ്ട്. മാസ്മരികമായ വാചാടോപം കൊണ്ടാണ് ഹിറ്റ്ലര്‍ ജനങ്ങളെ തന്നിലേക്കാകര്‍ഷിച്ചത്. മാറിയ കാലത്ത് തകരപ്പിഞ്ഞാണത്തില് പിറന്നു വീഴുകയും പിസ്സായിലും ബര്‍ഗ്ഗറിലും ഉറങ്ങി എണീക്കുകയും കോളയില്‍ മുഖം കഴുകുകയും ചെയ്യുന്ന അഭിനവ യുവത്വം ആണ് കേജ്രിവാളിന്റെ സേനാനികള്‍. ആശ്ചര്യകരമെന്നു പറയാം പുത്തന്‍ സാമ്പത്തിക സാമ്രാജ്യത്വ നയങ്ങളുടെ ഗുണഭോക്താക്കള്‍ തന്നെയാണ് അവരിലധിവും.
പിന്നെയാണ് വവ്വാലുകള്‍ വരുന്നത്. മധ്യോപരി വര്‍ഗ ചിന്തകളില്‍ അഭിരമിക്കുകയും വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടികളില്‍ ഇടംപിടിക്കാന്‍ കഴിയാതിരിക്കുകയും ചെയ്ത ബുദ്ധിജീവികളും, രാഷ്ട്രീയ ഭിക്ഷാം ദേഹികളുമെല്ലാം ഇപ്പോള്‍ ‘ആപി’ലാണ്. മച്ചകങ്ങളിലെ ഇരുളകങ്ങളില്‍ നിന്നും മൂഷികക്കൂട്ടങ്ങള് ഒക്കെയും പുറത്തുവരുന്നു. ഉച്ചൈസ്തരമുള്ള ധ്വനിയാല്‍ ചരിക്കുന്ന വവ്വാലുകളെ പോലെ, അവരുടെ കനവുകള്‍ക്കും ചിറകു മുളക്കുന്നു. വവ്വാലുകളെക്കുറിച്ച് ധാരാളം സംസാരിക്കേണ്ട കാലമാണിത്. ഒരുപാട് ദുരൂഹതകള്‍ ഉള്ള, നൊച്ചനെലിയുടെതോ കുറുനരിയുടേതോ എന്ന് തിരിച്ചറിയാനാവാത്ത മുഖമുള്ള പക്ഷിയല്ലാത്ത, പറക്കുന്ന ജീവികള്‍. പ്രശാന്ത്ഭൂഷന്, സിസോദിയ, പേരുകള്‍ അനവധിയാണ്. അല്ലെങ്കില്‍ തന്നെ പേരുകള്‍ക്ക് എന്താണ് പ്രസക്തി?.’കാശ്മീരില്‍ ജ
നഹിതം വേണം’ എന്ന നിലപാടിലൂടെ, കുടുംബവും ജീവിതവും രാഷ്ട്രത്തിനു സമര്‍പ്പിച്ചു കടന്നുപോയ ലക്ഷക്കണക്കായ ബലിദാനികളെ ഒറ്റവാക്കില്‍ നിര്മൂല്യമാക്കിയ അവര്‍ക്കൊക്കെയും ‘പോള്‍ ജോസഫ് ഗീബല്സി’ന്റെ മുഖവും ശബ്ദവുമാണ്. അപ്പോള്‍ രാഷ്ട്രീയ ശുദ്ധീകരണ ത്തിനുപയോഗിക്കുന്ന ഈ ‘ചൂല്’ ഒരു ഫാസിസ്റ്റ് ചിഹ്നം എന്ന നിലയില്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
ഒരു കാര്യം ഉറപ്പാണ്. ഭാരതം ഏതു പ്രതിസന്ധി ഘട്ടത്തിലും സ്വരക്ഷക്ക് സ്വയം സജ്ജമാവാറുണ്ട്. ആപ് മന്ത്രിസഭ രൂപീകരിച്ച സമയത്തെ ഗ്രഹനില കാണുമ്പോള്‍ അത് ശരി യാണെന്ന് ഉറപ്പിക്കാന്‍ കഴിയുന്നുമുണ്ട്.ആ ഗ്രഹനില നോക്കൂ.
സത്യപ്രതിജ്ഞാ
സമയത്തെ ഗ്രഹനില
പുതിയ ഏതു കാര്യം ആരംഭിക്കുമ്പോഴും മുഹൂര്‍ത്ത ലഗ്ന രാശിയുടെ സപ്തമ അഷ്ടമ രാശികള്‍ ഗ്രഹശുദ്ധം ആയിരിക്കണം എന്നുണ്ട്. അല്ലെങ്കില്‍ ശുഭഗ്രഹ യുക്തം എങ്കിലും ആവണം.
അഷ്ടമത്തില്‍ ചന്ദ്രനോട് ചേര്‍ന്ന്! ശനിയും രാഹുവും എഴാമിടത്തെ മാരകനായ ചൊവ്വയും ‘ആപി’ന്റെ സര്‍ക്കാര്‍ വളരെ വൈകാതെ തന്നെ ആപ്പിലാവും എന്ന സൂചന യാണ് നല്‍കുന്നത്.എന്തായാലും ന്യൂനപക്ഷ ‘നാസിപാര്‍ട്ടി’ ജര്‍മന്‍ ദേശീയ പാര്‍ട്ടിയുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ച കാര്യത്തിലും ഇന്ത്യയിലെ ഒരു ചെറു സംസ്ഥാനത്ത് സര്‍ക്കാര്‍ ഉണ്ടാക്കിയ ‘ആപ്’ അതിനോട് സദൃശം ആവുന്നുണ്ട്.
അഷ്ടമത്തില്‍ ചന്ദ്രനോട് ചേര്‍ന്ന്! ശനിയും രാഹുവും എഴാമിടത്തെ മാരകനായ ചൊവ്വയും ‘ആപി’ന്റെ സര്‍ക്കാര്‍ വളരെ വൈകാതെ തന്നെ ആപ്പിലാവും എന്ന സൂചന യാണ് നല്‍കുന്നത്. ചൊവ്വ കലഹകാരകനാണ്. എഴാമിടത്ത് ബാധാസ്ഥാനത്ത് ചൊവ്വയുടെ സ്ഥിതി ആപ്പിനുള്ളില്‍ തന്നെ സംഭവിക്കുന്ന കലഹത്തേയും പങ്കാളികളുമായുള്ള വിയോജിപ്പിനെയും സൂചിപ്പിക്കുന്നുണ്ട്. ചാരവശാല്‍ ജനുവരി 31 ന് ഗോചര ചൊവ്വ ലഗ്നാഷ്ടമത്തിലെ ശനിയുമായി യോജിക്കുന്നതോടെ ആ മന്ത്രിസഭ നിലംപൊത്തിയേക്കാം. അതോ അതുവരെ തന്നെ അത് നിലനിന്നെന്നു വരുമോ?
അനില്‍ മേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: