തിരുവനന്തപുരം : തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2013ലെ ഗാന്ധി ദര്ശന് പുരസ്കാര വിതരണ ചടങ്ങില്‍ ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കര്‍ പങ്കെടുക്കും. അണ്ണാ ഹസാരെക്കാണ് അവാര്‍ഡ്. പുത്തരിക്കണ്ടം മൈതാനത്ത് പ്രത്യേകം സജ്ജമാക്കുന്ന വേദിയില്‍ ഈ മാസം 29നാണ് അവാര്‍ഡ് വിതരണം. വൈകിട്ട് അഞ്ചിന് ഉദ്ഘാടനവും അവാര്‍ഡ് വിതരണവും ശ്രീശ്രീ രവിശങ്കര്‍ നിര്‍വ്വഹിക്കും. സ്വാമി ഗുരുരത്ന ജ്ഞാനതപസ്വി ചടങ്ങില്‍ അധ്യക്ഷത വഹിക്കും. ഗാന്ധിയന്‍ മാര്‍ഗ്ഗങ്ങളിലേക്കും ആദര്‍ശങ്ങളിലേക്കും പുതുതലമുറയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അന്തര്‍ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ഗാന്ധിയന്‍ പ്രചരണ പരിപാടിക്കും ഗുരുജി തിരി തെളിക്കും. ഇതിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചുള്ള ആദ്യ മഹാത്മ സ്മാരക പ്രഭാഷണം പ്രമുഖ വാഗ്മി കെ.പി.എ റഹീം നിര്‍വ്വഹിക്കും.
ഗാന്ധി സ്മാരക നിധി ദേശീയ അധ്യക്ഷന്‍ പി. ഗോപിനാഥന്‍നായര്‍ ചെയര്‍മാനും, പത്മഭൂഷണ്‍ കാവാലം നാരായണ പണിക്കര്‍, ജസ്റ്റിസ് ഡി. ശ്രീദേവി, കേരള സര്‍വ്വകലാശാല മുന്‍ പ്രൊ വൈസ് ചൈന്‍സലര്‍ ഡോ. എന്‍.എ കരിം, എസ്. അജിത്കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്.
ആ ജീവനാന്ത പ്രവര്‍ത്തനത്തിനുള്ള ജൂറിയുടെ പുരസ്കാരം നേടിയ അണ്ണാ ഹസാരെ, കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍(ഗ്രാമീണ ആരോഗ്യ പരിപാലനം), എം.കെ. രാഘവന് എം.പി (പൊതു പ്രവര്‍ത്തനം), പത്രപ്രവര്ത്തകന് ടി.പി. രാജീവന് (സാഹിത്യം), സി.ആര്. നീലകണ്ഠന് (സാമൂഹ്യം), പ്രൊഫ. ജി. ബാലചന്ദ്രന് (ഗ്രാമീണ തൊഴിലവസരം), ഡോ. കുഞ്ഞാലി (ആതുര സേവനം) മെട്രോ മുഹമ്മദ് ഹാജി (ബിസിനസ്സ്) എന്നീ ഗാന്ധീദര്‍ശന്‍ പുരസ്കാരം ജേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: