തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ പിഎസ്സിയെ നോക്കുകുത്തിയാക്കി കെഎസ്ആര്‍ടിസി താത്കാലിക കണ്ടക്ടര്‍മാരെ സ്ഥിരപ്പെടുത്തി. ചട്ടം ലംഘിച്ച് 32 പേര്‍ക്ക് പിന്‍വാതില്‍ നിയമനം നല്‍കിയെന്നാണ് ആരോപണം. പിഎസ്സി റാങ്ക് ലിസ്റ്റ് നിലവില്‍ വന്നു കഴിഞ്ഞാല്‍ താത്കാലിക നിയമനം പാടില്ലെന്നാണ് ചട്ടം. റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുമ്പോള്‍ പിരിച്ചു വിടണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു. ഇതെല്ലാം അട്ടിമറിച്ചാണ് താത്കാലിക കണ്ടക്ടര്‍മാരെ സ്ഥിരപ്പെടുത്തിക്കൊണ്ടുള്ള കെഎസ്ആര്‍ടിസിയുടെ നടപടി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഡ്വൈസ് മെമ്മോ അയച്ചിട്ട് കാലാവധിക്കുള്ളില്‍ ഒരു നിയമനം പോലും നടത്താതെയാണിത് ചെയ്തിരിക്കുന്നത്.
റാങ്ക് ലിസ്റ്റിലുള്ള 9,300 ഉദ്യോഗാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ അഞ്ചിന് അഡ്വൈസ് മെമ്മോ അയച്ചിരുന്നു. എന്നാല്‍, 9,300 ഒഴിവുകളില്ലെന്നും 3,500 ഒഴിവുകള്‍ മാത്രമാണെന്നും കെഎസ്ആര്‍ടിസിക്കു പറ്റിയ പിഴവാണ് ഇതിനു കാരണമെന്നും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇത്രയും ഒഴിവില്ലെന്നു കെഎസ്ആര്‍ടിസി ഹൈക്കോടതിയിലും വ്യക്തമാക്കിയിട്ടുണ്ട്. ഈ ലിസ്റ്റില്‍ നിന്നു ആയിരം പേര്‍ക്കു മാത്രമാണ് ഇതിനകം നിയമനം നല്‍കിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ നിയമനം കാത്തിരിക്കെയാണ് താത്കാലിക കണ്ടക്ടര്‍മാരെ സ്ഥിരപ്പെടുത്തിയത്. റാങ്ക് ലിസ്റ്റിലുള്ളവര്‍ക്ക് അഡ്വൈസ് മെമ്മോ അയച്ച സെപ്റ്റംബര്‍ അഞ്ചിനു ശേഷം താത്കാലിക കണ്ടക്ടര്‍മാരെ സ്ഥിരപ്പെടുത്തിയതായി വിവരവാകാശ രേഖകളാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞമാസം 19നാണ് അവസാനമായി സ്ഥിരപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
പിഎസ്സി റാങ്ക് പട്ടികയിലുള്ളവര്‍ക്ക് നിയമനം നല്‍കാതെ കെഎസ്ആര്‍ടിസിയില്‍ താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ നടപടി പിന്‍വലിക്കണമെന്ന് യുമോര്‍ച്ച ആവശ്യപ്പെട്ടു. പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികളെ വഞ്ചിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെതെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ഥിരപ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികളാരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിയാണ് താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയത്. റിസര്‍വ്വ് കണ്ടക്ടര്‍ നിയമനത്തിന് 2010ലാണ് പിഎസ്സി വിജ്ഞാപനം പുറപ്പെടുവിച്ചത്. ആറര ലക്ഷം പേര് അപേക്ഷിച്ചതില്‍ മൂന്നര ലക്ഷം പേരാണ് പരീക്ഷ എഴുതിയത്. 60,000 പേരുടെ റാങ്ക് പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു. 9016 ഒഴിവുകളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട് 5492 ഒഴിവുകള്‍ കെഎസ്ആര്‍ടിസി തിരിച്ചെടുത്തതായി പ്രഖ്യാപിച്ചു. ഈ നടപടി എം പാനല്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നു. പരീക്ഷയെഴുതി റാങ്ക് പട്ടികയില്‍ ഇടം നേടി, ജോലി കാത്തിരിക്കുന്ന ആയിരക്കണക്കിന് യുവാക്കളെ വഞ്ചിക്കുന്ന നടപടിയാണ് കെഎസ്ആര്‍ടിസി ചെയ്തത്.
സ്ഥിരം നിയമം നടത്തുന്നത് പിഎസ്സി റാങ്ക് പട്ടികയില്‍ നിന്നാകണമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരുന്നു. ഇതു നിലനില്‍ക്കെയാണ് റാങ്ക് പട്ടികയെ നോക്കുകുത്തിയാക്കി താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരിക്കുന്നത്. ക്രമവിരുദ്ധമായി താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ കെഎസ്ആര്‍ടിസി എംഡി നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. എംഡിയെ പുറത്താക്കുകയും ഉത്തരവു പിന്‍വലിക്കുകയും വേണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: