ഗാന്ധിനഗര്‍: ധീരമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ളവരാണ് രാജ്യം ഭരിക്കേണ്ടതെന്ന് ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദി. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിവുള്ളവരും വിശ്വസിക്കാന്‍ കഴിയുന്നവരാകണം ഭരണതലപ്പത്ത് എത്തേണ്ടതെന്നും മോദി പറഞ്ഞു.
അഹമ്മദാബാദില്‍ ഫെഡറേഷന് ഒഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് (ഫിക്കി)ന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വിദ്യാര്‍ത്ഥി പരീക്ഷയ്ക്ക് പോകുന്ന സമയത്ത് അവനെ അധ്യാപകന് പഠിപ്പിക്കുകയല്ല ചെയ്യുന്നത്.
മറിച്ച് ആത്മവിശ്വാസവും പിന്തുണയും നല്‍കുകയാണ് വേണ്ടത്. രാജ്യഭരണത്തിന്റെ കാര്യത്തിലും ഈ സമീപനമാണ് വേണ്ടതെന്നും മോദി ചൂണ്ടിക്കാട്ടി. ചെറുതാണെങ്കില്‍ പോലും ഏതു കാര്യവും പ്രതീക്ഷ നല്കുന്നതായിരിക്കണം.
കാര്‍ഷിക മേഖലയ്ക്കും സേവനമേഖലയ്ക്കും പ്രത്യേകം ഊന്നല്‍ നല്‍കണം. കാര്ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും മൂല്യവര്‍ദ്ധന ഉണ്ടാക്കിയെടുക്കുന്നതിനുമാണ് ശ്രമിക്കേണ്ടതെന്നും മോദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: