ആലപ്പുഴ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പോലീസ് വാഹനത്തിന് മുകളില്‍ കയറിയതുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ല.
കേസെടുക്കാത്ത സാഹചര്യത്തില്‍ പൊതുതാല്പര്യ ഹര്‍ജി കോടതിയില്‍ നല്‍കുമെന്ന് പരാതിക്കാരനായ എന്‍സിപി നേതാവ് അഡ്വക്കേറ്റ് മുജീബ് റഹ്മാന് പറഞ്ഞു.
രാഹുല്‍ മോട്ടോര്‍ വാഹന നിയമത്തിനെ 123ാം വകുപ്പ് ലംഘിച്ചെന്നാരോപിച്ചാണ് അഡ്വക്കേറ്റ് മുജീബ് റഹ്മാന് പോലീസില്‍ പരാതി നല്‍കിയത്.
രാഷ്ട്രീയ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വാഹനം ദുരുപയോഗം ചെയ്തെന്നും ഗതാഗത തടസ്സമുണ്ടാക്കിയെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
രാഹുലിനെ ഒന്നാം പ്രതിയും ഡീന്‍ കുര്യാക്കോസിനെ രണ്ടാം പ്രതിയുമാക്കി കേസെടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സുരക്ഷയ്ക്കായി എസ്പിജി നിര്‍ദേശപ്രകാരമാണ് വാഹനത്തിനു മുകളില്‍ കയറിയതെന്നാണ് പോലീസ് നിലപാട്.
നിയമവശങ്ങള്‍ പരിശോധിച്ച ശേഷം കേസെടുക്കണോയെന്ന് തീരുമാനിക്കുമെന്നാണ് നൂറനാട് എസ്ഐ പറഞ്ഞത്. കേസെടുക്കാന്‍ പോലീസ് വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ മാവേലിക്കര കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് മുജീബ് റഹ്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: