പാലക്കാട്:ഗുപ്ത സമുദായത്തോട് സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണണമെന്ന് ബി.ജെ. പി ദേശീയ എക്സിക്യൂട്ടീവ് മെമ്പര്‍ ശോഭാ സുരേന്ദ്രന് ആവശ്യപ്പെട്ടു. ഗുപ്ത വിഭാഗം വനിതാ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ശോഭ.
ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ സമൂദായത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റി നിര്‍ത്തിയിരിക്കയാണ്. .ഇവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ ഇവര്‍ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണം. ന്യൂനപക്ഷ കേന്ദ്രീകൃത വികസനം രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും. ഭൂരിപക്ഷ മതത്തേയും അതിന്റെ ഉപ വിഭാഗത്തോടും അവഗണന തുടര്‍ന്നാല്‍ ശക്തമായ തിരിച്ചടിനേരിടേണ്ടിവരും. ജി.എസ്.എസ്. സംസ്ഥാന പ്രസിഡണ്ട് വി. വിജയലക്ഷ്മി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. മന്ത്രി എ. പി അനില്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: