വൈക്കം: ദക്ഷിണാമൂര്‍ത്തി ഗാനേന്ദുചൂഡ പുരസ്കാരം ഗാനഗന്ധര്വ്വന് ഡോ.കെ.ജെ.യേശുദാസിന് സമ്മാനിച്ചു. വൈക്കം മഹാദേവക്ഷേത്രത്തില്‍ നടന്നുവന്ന ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തോട് അനുബന്ധിച്ചു നടത്തപ്പെട്ട ചങ്ങില്‍ വെച്ച് ദക്ഷിണാമൂര്‍ത്തിയുടെ പത്നി കല്ല്യണിയമ്മയാണ് പ്രഥമ ഗാനേന്ദുചൂഡ പുരസ്കാരം നല്‍കിയത്. ഇരുപത്തിയയ്യായിരത്തി ഒന്ന് രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെട്ടതാണ് പുരസ്കാരം.
തന്റെ അച്ചന്റെ കാലം മുതലുള്ള ബന്ധമാണ് ദക്ഷിണാമൂര്ത്തിസ്വാമികളുമായുള്ളതെന്ന് പുരസ്കാരം സ്വീകരിച്ചശേഷം യേശുദാസ് പറഞ്ഞു. അച്ചനും അമ്മയും വേര്പിട്ട് പോയങ്കെലും അവരുടെ സ്ഥാനത്താണ് സ്വാമിയെയും അമ്മയെയും കാണുന്നത്. തനിക്ക് എന്തെങ്കിലും ആകാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ അത് സ്വാമിയെ പോലുളളവരുടെ അനുഗ്രഹം കൊണ്ടാണന്നും യേശുദാസ് പറഞ്ഞു.
തുടര്‍ന്ന് വേദിയില്‍വെച്ചു തന്നെ തന്റെ ദക്ഷിണയായി ഗാനേന്ദുചൂഡ പുരസ്കാരം ദക്ഷിണാമൂര്‍ത്തിയുടെ പത്നി കല്യാണിയമ്മാള്ക്ക് യേശുദാസ് സമര്‍പ്പിച്ചു. ദക്ഷിണാമൂര്‍ത്തി സംഗീതസുമേര്യ പുരസ്ക്കാരം എം.കെ.അര്ജുനന് നല്കി. ചടങ്ങില്‍ ,വിദ്യാധരന് മാസ്റ്റര്‍,ടി.എസ്.ഉദയന്‍, വി.ദേവാനന്ദ്, എ.എസ്.മനോജ്, സുബ്രഹ്മണ്യഅയ്യര്‍,ദീപുകാലയ്ക്കല് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: