പാലക്കാട്: ഭാരതീയവിദ്യാനികേതന്‍ പത്താമത് സംസ്ഥാന കലോത്സവത്തില്‍ തൃശൂര്‍ ജില്ലാ ഓവറോള്‍ ചാമ്പ്യന്മാരായി.610 പോയിന്റ് നേടിയാണ് തൃശൂര്‍ കോഴിക്കോടിനെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളിയത്.587 പോയിന്റുകള്‍ കോഴിക്കോട് കരസ്ഥമാക്കി. 534 പോയിന്റുനേടിയ മലപ്പുറം ജില്ലക്കാണ് മൂന്നാംസ്ഥാനം. 309 പോയിന്റുകളോടെ കല്ലേക്കാട് വ്യാസവിദ്യാപീഠം ഹയര്‍സെക്കണ്ടറിവിഭാഗത്തില്‍ ചാമ്പ്യന്‍പട്ടം നേടിയപ്പോള്‍ 298 പോയിന്റുകള്കരസ്ഥമാക്കിയ വേദവ്യാസവിദ്യാലയം മാലാപ്പറമ്പ് കോഴിക്കോട് രണ്ടാംസ്ഥാനവും 184 പോയിന്റോടെ വള്ളുവനാട് വിദ്യാമന്ദിരം മലപ്പുറം മൂന്നാംസ്ഥാനവും നേടി.
യുപി വിഭാഗത്തില്‍ യഥാക്രമം 241,231,230 പോയിന്റുകളോടെ തൃശൂര്‍,കോഴിക്കോട്,മലപ്പുറം ജില്ലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹൈസ്കൂള്‍വിഭാഗത്തില്‍ 361 പോയിന്റ് നേടിയ തൃശൂരിനാണ് കിരീടം. 356 പോയിന്റ്നേടിയ കോഴിക്കോട് രണ്ടാംസ്ഥാനവും 309 പോയിന്റോടെ തിരുവനന്തപുരം മൂന്നാംസ്ഥാനവും നേടി.
മൂന്നുദിവസമായി കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടക്കുന്ന കലോത്സവത്തിന്റെ സമാപനചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍.കണ്ടമുത്തന്‍ അധ്യക്ഷതവഹിച്ചു. എം.ബി.രാജേഷ്എംപി സമ്മാനദാനം നിര്‍വ്വഹിച്ചു. എസ്.രാമചന്ദ്രന്‍നായര്‍ ഭദ്രദീപം തെളിയിച്ചു. വിദ്യാഭാരതി ദക്ഷിണക്ഷേത്ര പ്രസിഡന്റ് ഡോ.പി.കെ.മാധവന് മുഖ്യപ്രഭാഷണം നടത്തി. പത്മശ്രീ ശിവന് നമ്പൂതിരി, കോട്ടയ്ക്കല്‍ ശശീധരന്‍നായര്‍, ഡോ.സദനം ഹരികുമാര്‍, എ.വി.വാസുദേവന്‍പോറ്റി, പ്രകാശ് ഉള്ളേരി, പി.സി.അശോകന്, എസ്.എം.നാസര്‍. പത്മഗിരീശന്‍, ജില്ലാ സംഘചാലക് മോഹന്‍കുമാര്‍, സുരേന്ദ്രന്, ജെ.എം.കാശിപതി, കെ,പി.വേണുഗോപാല്‍, വി.എം.സുന്ദരേശനുണ്ണി, പ്രകാശ്കുറമാപ്പള്ളി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: