ഇടുക്കി: ഇടുക്കി പെരിഞ്ചാങ്കുട്ടിക്കു സമീപം മഞ്ഞപ്പാറയില്‍ നിന്ന് എഴുപത് കിലോ കഞ്ചാവ് പിടികൂടി. എക്സൈസ് നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡാണ് കഞ്ചാവ് പിടികൂടിയത്.
മഞ്ഞപ്പാറ കളത്തുകുന്നേല്‍ പോള്‍ എന്നയാളുടെ വീടിനു സമീപത്തെ ഷെഡിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. നാലു ചാക്കുകളിലായി കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു ഇത്. ഇവിടെ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.
സ്ക്വാഡ് സ്ഥലത്തെത്തിയപ്പോഴേക്കും പോള്‍ ഓടി രക്ഷപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: