വാഷിങ്ടണ്‍: കഴിഞ്ഞ ഒരു ദശകത്തിനിടയിലെ ഏറ്റവും രൂക്ഷമായ ശൈത്യകാലത്തിലൂടെയാണ് അമേരിക്ക ഇപ്പോള്‍ കടന്നു പോകുന്നത് .തടാകങ്ങള്‍ മഞ്ഞു സമതലങ്ങളായി. വെള്ളച്ചാട്ടങ്ങള്‍ ഉറഞ്ഞു മഞ്ഞു ഗോപുരങ്ങളായി . കൗതുകവും ഭയാനകവുമായ ദൃശ്യ വിസ്മയത്തിനു നടുവില്‍ ധ്രുവ സമാനമായ കൊടും ശൈത്യത്തില്‍ ചൊവ്വയിലേതിനെക്കാള് കുറഞ്ഞ താപനിലയാണ് ഇപ്പോള്‍ അമേരിക്കയിലുള്ളത് .
ബാബിറ്റ് (മിനസോട്ട ) മൈനസ് 38 ഡിഗ്രി സെല്‍ഷ്യസ് ,മിനിയാപോളിസ് (മൊണ്ടാന)മൈനസ് 31 ,ഷിക്കാഗോ (ഇലിനോയ് ) മൈനസ് 27 ,അറ്റ്ലാന്റ (ജോര്‍ജിയ )മൈനസ് 23 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളില്‍ ഇന്നലെ രേഖപ്പെടുത്തിയ താപനില. കഴിഞ്ഞ വ്യാഴാഴ്ച ചൊവ്വയില്അനുഭവപ്പെട്ട കൂടിയ താപനില മൈനസ് 36 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു അതി ശൈത്യക്കാറ്റ് കൂടിയാകുമ്പോള്‍ അന്തരീക്ഷത്തിലെ താപനിലയെക്കാള്‍ കടുത്ത തണുപ്പാണ് യഥാര്‍ത്ഥത്തില്‍ അനുഭവപ്പെടുന്നത് .ലോകത്ത് ഇപ്പോള്‍ ഏറ്റവും തണുപ്പേറിയ സ്ഥലവും യുഎസ് തന്നെ .
ആര്‍ട്ടിക് ധ്രുവ മേഖലയില്‍ നിന്നുള്ള അതിശീതക്കാറ്റാണ് (ധ്രുവച്ചുഴലി) യുഎസിലെ കൊടും ശൈത്യത്തിനു കാരണം. ആര്‍ട്ടിക്കിനെ ചുറ്റിക്കൊണ്ടിരുന്ന ശീതക്കാറ്റ് വലയം തകര്‍ന്ന് തെക്കോട്ടു നീങ്ങിയതോടെ ആര്‍ട്ടിക്കിന്റെ തണുപ്പ് അന്തരീക്ഷത്തിലൂടെ ഒഴുകിയെത്തുകയാണ് ഇത് ആര്‍ട്ടിക്ക് താപനില ഉയര്‍ത്തുകയും വടക്കേ അമേരി ക്ക ,യൂറോപ്പ് വന്‍ കരകളിലെ താപനില താഴ്ത്തുകയും ചെയ്യുന്നു .തണുപ്പിനെ പ്രതിരോധിക്കാനുള്ള പ്രതിരോധ വസ്ത്രമില്ലാതെ 10 മിനിറ്റു നിന്നാല്‍ മരണം സംഭവിക്കുമെന്നതാണ് പലയിടത്തെയും അവസ്ഥ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: