ശബരിമല :മാളികപ്പുറത്ത് ചുറ്റമ്പലവും ശീവേലിപ്പുരയും നിര്‍മ്മിക്കും.വാസ്തു സദസ്സിലെനിര്ദ്ദേശത്തെ തുടര്‍ന്നാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍. ഘട്ടഘട്ടമായിട്ടാണ് പദ്ധതികള്‍ നടപ്പിലാക്കുന്നത്.ഒന്നാംഘട്ടത്തിലാണ് മാളികപ്പുറത്ത് ചുറ്റമ്പലവും ശീവേലിപ്പുരയും നിര്‍മ്മിക്കുന്നത്. ഇതിനായി ആറരക്കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന എസ്റ്റിമേറ്റ് തയ്യാറായി പ്ലാന്‍ തയ്യാറാകുന്ന മുറയ്ക്ക് മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.അപ്പം, അരവണ നിര്‍മ്മാണ പ്ലാന്റ് ഇപ്പോള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തുതന്നെ തുടരും എന്നാല്‍ പ്രസാദവിതരണ കൗണ്ടര്‍ ക്ഷേത്രത്തിന് വടക്ക് ഭാഗത്ത് നിര്‍മ്മിക്കും ഭസ്മക്കുളം ക്ഷേത്രത്തിന്റെ വടക്കുകിഴക്കു ഭാഗത്തേക്ക് മാറ്റാനാണ് നിര്‍ദ്ദേശം. 22 കോടി 87 ലക്ഷം ചെലവില്‍ സി വേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിര്‍മ്മിക്കും.റോപ്പ് വേയും നടപ്പിലാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: