കൊച്ചി: ബോള്‍ഗാട്ടി ലുലു കണ്വെന്ഷന് സെന്റര്‍ നിര്‍മാണം തടഞ്ഞ തദ്ദേശ സ്വയംഭരണ വകുപ്പ് ട്രിബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ട്രിബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് ലുലുഗ്രൂപ്പ് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് സുരേന്ദ്ര മോഹനാണ് പരിഗണിച്ചത്.
സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി ട്രിബ്യൂണലിന് പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കാന്‍ അധികാരമില്ലെന്നും ട്രിബ്യൂണല്‍ വിധി കാര്യവശാലോ നിയമവശാലോ നിലനില്‍ക്കുന്നതല്ല എന്നും വാദിച്ചു. പരിസ്ഥിതി ദുര്‍ബല പ്രദേശത്തെ കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചുള്ള ലുലുവിന്റെ നിര്‍മാണമാണ് ട്രിബ്യൂണല്‍ തടഞ്ഞത്. എന്നാല്‍ സര്‍ക്കാര്‍ ലുലുവിന് അനുകൂലമായ നിലപാട് സ്വീകരിക്കുകയായിരുന്നു.
ട്രിബ്യൂണലിന് നിയമാനുസൃതം പഞ്ചായത്ത് രാജ് ആക്ടനുസരിച്ച് പരിഗണിക്കാവുന്ന കെട്ടിടനിര്‍മാണം പോലുള്ള വിഷയം പരിഗണിക്കാനും കോടതി അനുമതി നല്കി. പൊതുതാല്‍പ്പര്യ വിഷയങ്ങള്‍ ട്രിബ്യൂണലിനു പരിഗണിക്കാന്‍ സാധിക്കുമോ ഇല്ലയോ എന്ന വിഷയത്തില്‍ ഹര്‍ജിക്കാര്‍ക്ക് ട്രിബ്യൂണലില്‍ ആക്ഷേപം സമര്‍പ്പിച്ചു ചോദ്യം ചെയ്യാമെന്നും നിര്‍ദ്ദേശിച്ചുകൊണ്ട് ഹര്‍ജി തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: