കോഴിക്കോട്: പ്ലാച്ചിമട സമരനായികയായിരുന്ന മയിലമ്മയുടെ പേരില്‍ മയിലമ്മ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പുരസ്കാരം തമിഴ്കവയിത്രിയും സാമൂഹികപ്രവര്‍ത്തകയുമായ മീനകന്തസ്വാമിക്ക് നല്‍കും. 15555 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാര്‍ഡ്. മാര്‍ച്ച് ആദ്യവാരം പാലക്കാട് വച്ച് അവാര്‍ഡ് സമ്മാനിക്കും.
പ്ലാച്ചിമടയില്‍ മയിലമ്മയുടെ ഓര്‍മക്കായി സാംസ്കാരിക കേന്ദ്രവും സ്ത്രീശാക്തീകരണ സെന്ററും പണിയാന്‍ തീരുമാനിച്ചു. ജനകീയസമരമുഖങ്ങളില് നിന്നും വ്യക്തികളില്‍ നിന്നും ഫണ്ട് ശേഖരണം നടത്തും.
സംസ്ഥാനനിയമസഭ ഐകകണ്ഠ്യേന പാസ്സാക്കിയ പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ രാഷ്ട്രപതി ഒപ്പിടുന്നതോടെ തദ്ദേശവാസികള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാവും. ഇതില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കേരളത്തിലെ മുഴുവന്‍ എം എല്‍ എമാര്‍ക്കും എംപിമാര്‍ക്കും കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍ക്കും കത്തും പ്ലാച്ചിമട അതിജീവനത്തിന്റെ പ്രതീകമായ പ്ലാച്ചിമട കുളിസോപ്പും നല്‍കും. സോപ്പിനായി സംഭാവന സ്വീകരിക്കുകയും മയിലമ്മ സാംസ്കാരിക കേന്ദ്രത്തിനായി ഉപയോഗിക്കുകയും ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ രാമദാസ് കതിരൂര്‍, എം എന്‍ ഗിരി, വിളയോടി ഗോവിന്ദന്‍കുട്ടി, അനിലപ്രഭു എന്നിവര്‍ പങ്കെടുത്തു.
മയിലമ്മ ഫൗണ്ടേഷന്റെ പുതിയ ഭാരവാഹികളായി രാമദാസ് കതിരൂര്‍ (ചെയര്മാന്) എം.എന്‍. ഗിരി(സെക്രട്ടറി), അറുമുഖന് പത്തിച്ചിറ(ട്രഷറര്‍) അനിലപ്രഭ, കല്ലേന്‍ പൊക്കുടന് (അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: