ശബരിമല: അറുപത്തിയഞ്ച്കാരനായ അരുള്മൂര്ത്തി പതിനഞ്ച് വര്‍ഷമായി ശബരിമലയില്‍ ദര്‍ശനം നടത്താറുണ്ട്. നാലുചക്രങ്ങള്‍ ഘടിപ്പിച്ച ഒരു പലകയിലാണ് അരുള്മൂര്ത്തിയുടെ യാത്ര. അദേഹത്തിന് മുട്ടിനു കീഴ്പ്പോട്ട് രണ്ടു കാലുകള്‍ക്കും ചലനശേഷിയില്ല. എന്നിട്ടും മുടങ്ങാതെ അരുള്മൂര്ത്തി സന്നിധാനത്തെത്തുന്നു. മുട്ടിലിഴഞ്ഞാണ് പതിനെട്ടാംപടി കയറിയത്.സന്നിധാനത്തേക്കുള്ള യാത്രയില്‍ അയ്യപ്പഭക്തന്മാര് അരുള്സ്വാമിയെ സഹായിക്കാറുണ്ട്. മുന്‍വര്‍ഷങ്ങളില്‍ സുഹൃത്തുക്കളോടൊപ്പം ദര്‍ശനത്തിനെത്തിയിരുന്ന ഇദ്ദേഹം ഇത്തവണ തനിച്ചാണ് വന്നത്. നാട്ടുകാരോടൊപ്പമാകുമ്പോള് അവര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് തനിച്ച് വന്നതെന്ന് അരുള്മൂര്ത്തി പറഞ്ഞു. തമിഴ്നാട് ഡിണ്ടിഗല്‍ കല്ലുവെട്ടി സ്വദേശിയായ അരുള്മൂര്ത്തി എല്ലാ പ്രതിസന്ധിയിലും തനിക്ക് അയ്യപ്പന് കൂട്ടിനുണ്ടെന്ന് വിശ്വാസം പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: