കൊച്ചി: മാദ്ധ്യമങ്ങള്‍ വലിയ വളര്‍ച്ച നേടിയെങ്കിലും മൂല്യങ്ങളുടെ കാര്യത്തില്‍ താഴേക്ക് പോവുകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. നിഷ്പക്ഷതയും സത്യസന്ധതുമായിരിക്കണം മാദ്ധ്യമങ്ങളുടെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ദിനപത്രത്തിന്റെ നവതി ആഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
രാഷ്ട്രീയപാര്‍ട്ടികള്‍ക്കും സാമൂഹിക സംഘടനകള്‍ക്കുമൊപ്പം മാദ്ധ്യമങ്ങള്‍ക്ക് വലിയ പങ്കാണ് വികസന കാര്യത്തില്‍ വഹിക്കാനുള്ളത്. വ്യത്യസ്ത നിലകളില്‍ വിവിധ ഉത്തരവാദിത്തങ്ങളാണ് മാദ്ധ്യമങ്ങളില്‍ ഏല്പിക്കപ്പെട്ടിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: