പാലാ: 36-ാമത്് സംസ്ഥാന ടെക്നിക്കല്‍ സ്കൂള്‍ കലോത്സവത്തില്‍ നാലാം തവണയും മലപ്പുറം ജില്ലയിലെ വട്ടംകുളം ടെക്നിക്കല്‍ ഹയര്‍ സെക്കന്‍്ററി സ്കൂള്ചാമ്പ്യന്മാരായി . പാലായില്‍ കലോത്സവത്തിന് കൊടിയിറങ്ങിയപ്പോള്‍ 53 പോയിന്‍്റുകള്‍ നേടിയ വട്ടംകുളം ടെക്നിക്കല്‍ ഹയര്‍ സെക്കന്‍്ററി സ്കൂള്‍ പ്രസംഗം, മോണോആക്ട്, ശാസ്്്ത്രീയസംഗീതം, ലളിതഗാനം, വയലിന്, തിരുവാതിര, കഥാപ്രസംഗം എന്നീ ഇനങ്ങളില്‍ ഒന്നാമതെത്തിയാണ് വിജയതിലകം അണിഞ്ഞത്. സംഘനൃത്തത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.
27 പോയിന്റ് നേടി പെരിന്തല്‍മണ്ണ ഗവ. ടെക്നിക്കല്‍ ഹയര്‍ സെക്കന്‍്റി സ്കൂള്‍ രണ്ടാമതെത്തി. 25 പോയിന്‍്റുകള്‍ വീതം നേടിയ കുറ്റിപ്പുറം ഗവ. ടെക്നിക്കല്‍ സ്്കൂളും, കൊക്കൂര്‍ ഗവ. ടെക്നിക്കല്‍ സ്കൂളും മൂന്നാം സ്ഥാനത്തെത്തി. മലപ്പുറം ജില്ലയിലെ തന്നെ നാല്്് സ്കൂളുകളാണ് മുന്‍പന്തിയിലെത്തിയത്.
മൂന്ന് ദിവസമായി പാലാ ഗവണ്മെന്്റ് ടെക്നിക്കല്‍ സ്കൂളിലെ മഹാകവി പാലാ നാരായണന് നായര്‍ നഗറിലാണ് കലോത്സവം അരങ്ങേറിയത്. സാങ്കേതിക വിദ്യാഭ്യാസത്തിനൊപ്പം കലയുടെ സര്‍ഗവാസനകള്‍ വിരിയിക്കാന്‍ 48 സ്കൂളുകളില്‍ നിന്നായി അറുനൂറോളം പ്രതിഭകളാണ് കലാമത്സരങ്ങളില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തിെന്്റ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയത്. നാല് വേദികളിലായി 23 ഓളം മത്സരങ്ങള്‍ നടന്നു. ടെക്നിക്കല്‍ സ്കൂള്‍ കലോത്സവത്തില്‍ ഇത്തവണയും സ്കൂള്‍ തലങ്ങളിലുള്ള മത്സരങ്ങളാണ് നടന്നത്. പതിവില്‍ നിന്നും വ്യത്യസ്തമായി അടുത്ത തവണ ജില്ലാ അടിസ്ഥാനത്തില്‍ പല മേഖലകളായി തിരിച്ച് കലോത്സവം നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതര്‍. വൈകിട്ട്്് അഞ്ചിന് നടന്ന സമാപന സമ്മേളനം ജോയി എബ്രഹാം എം. പി. ഉദ്ഘാടനം ചെയ്തു.
സി ആര് ശ്യാം
പ്രതികരിക്കാൻ ഇവിടെ എഴുതുക: