കൊച്ചി: ജനങ്ങള്‍ക്ക് ശാപവും ഭാരവുമായി മാറിയിരിക്കുന്ന കേന്ദ്രസര്‍ക്കാരിനെ താഴെയിറക്കാന്‍ സ്ത്രീശക്തി മുന്നോട്ടുവരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന് പറഞ്ഞു. മഹിളാമോര്‍ച്ച സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനദ്രോഹവും അഴിമതിയും വിലക്കയറ്റവും മുഖമുദ്രയാക്കിയ മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടിരിക്കുന്നു എന്നതിന്റെ സൂചനയാണ് അടുത്തയിടെ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍, അദ്ദേഹം പറഞ്ഞു. യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗീതാകുമാരി അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സെക്രട്ടറി രമാ രഘുനന്ദനന്, ടി.ആര്. രാധാമണി, ശ്യാമള എസ്. പ്രഭു, പ്രമീളാ നായിക്, രാജി പ്രസാദ്, ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി കെ.ആര്. ഉമാകാന്തന്‍, ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ്, ചന്ദ്രിക രാജന്, സഹജ ഹരിദാസ്, ലതാ ഗംഗാധരന്, രശ്മി സജി, ഷാലി വിനയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: