കൊച്ചി: സിനിമയില്‍ നികുതി വെട്ടിക്കുന്നവര്‍ വളരെ കുറച്ചു മാത്രമെന്ന് മോഹന്‍ ലാല്‍. ഒരാള്‍ ചെയ്ത കുറ്റത്തിന് സിനിമാപ്രവര്‍ത്തകര്‍ എല്ലാവരും നികുതി വെട്ടിപ്പുകാരാണെന്ന് അര്‍ത്ഥമില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദൃശ്യം സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍.
ഇതെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനുള്ള വിവരം തനിക്കില്ലെന്നും മോഹന്‍ ലാല്‍ പറഞ്ഞു. ദിലീപിന്റെയും സംവിധായകന് ലാല്‍ ജോസിന്റെയും വീടുകളില്‍ കഴിഞ്ഞ ദിവസം നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ആശീര്‍വാദ് എന്ന തന്റെ കമ്പനി പൂര്‍ണ്ണമായും നികുതി അടച്ചാണ് സിനിമ വിതരണം ചെയ്യുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിക്ക് കേരളത്തിലും സാധ്യതയുണ്ടെന്ന് ബ്ലോഗില്‍ കുറിച്ചത് തന്റെ വ്യക്തിപരമായ അഭിപ്രായമാണ്.
ദല്‍ഹിയില്‍ സംഭവിച്ച മാറ്റം ഇന്ത്യയില്‍ എവിടെയും സംഭവിക്കാം. ദൃശ്യം വന്‍ വിജയമാണെന്നും കേരളത്തിനു പുറത്തു നിന്നു പോലും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം ലഭിക്കുന്നുണ്ട ്എന്നും മോഹന്‍ലാല്‍ പറഞ്ഞു. സംവിധായകന് ജിത്തു ജോസഫ്, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, മീന, ആശാ ശരത്, അന്‍സിബ തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. ദൃശ്യത്തിനു വേണ്ടി ആദ്യം മമ്മൂട്ടിയെയാണ് മനസില്‍ കണ്ടിരുന്നതെന്ന് സംവിധായകന് പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പാണ് തിരക്കഥ തയ്യാറാക്കിയത്. എന്നാല്‍ മമ്മൂട്ടി പിന്മാറി. പിന്നീട് ഈ കഥ കേട്ട മോഹന്‍ലാല്‍ ഇതിന്റെ സാധ്യത തിരിച്ചറിയുകയായിരുന്നുവെന്നും ജിത്തു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: