ശബരിമല: മകരവിളക്ക് മഹോത്സവത്തിനെത്തുന്ന ഭക്തര്‍ക്ക് ആവശ്യമായ പ്രസാദവും അരവണയും തയ്യാറാക്കിയിട്ടുണ്ടെന്ന് ദേവസ്വം കമ്മീഷണര്‍ പി.വേണു ഗോപാല്‍ പറഞ്ഞു. 10 ലക്ഷത്തിലധികം അരവണയും മൂന്നുലക്ഷത്തിലേറെ അപ്പവും സ്റ്റോക്കുണ്ട്. തിരക്കുസമയത്ത് ട്രാക്ടര്‍ നിയന്ത്രണത്തിനായി ആവശ്യമായ സാധനങ്ങള്‍ ഇതിനകം സംഭരിച്ചു കഴിഞ്ഞു. ഭക്തര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും ജലവും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ഇത്തവണ വെളളത്തിന് ക്ഷാമം നേരിടില്ലെന്നാണ് പ്രതീക്ഷ. കരുതല്‍ സംഭരണമുണ്ട്. സര്‍ക്കാര്‍ ഒരു അധികലൈനും അനുവദിച്ചു. നിലയ്ക്കലില്‍ അമ്പതുലക്ഷം ലിറ്റര്‍ വെള്ളം സംഭരിച്ചിട്ടുണ്ട്.
ക്യൂവിലുള്ള ഭക്തരുടെ തിരക്ക് നിയന്ത്രിക്കാന്‍ ബാരിക്കേഡുകള്‍ ബലപ്പെടുത്തുന്നതിനും പുതിയത് നിര്‍മ്മിക്കാനും ആവശ്യമായ നടപടി സ്വീകരിച്ചു. ഹൃദയാഘാതംമൂലം അയ്യപ്പഭക്തര്‍ നേരിടുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മലകയറുമ്പോള്‍ ഹൃദ്രോഗം അനുഭവപ്പെടുന്നവര്ക്ക്സഹായമെത്തിക്കാന് പരിശീലനം ലഭിച്ച വളണ്ടിയര്‍മാരെ വിന്യസിച്ചിട്ടുണ്ട്. മരുന്നുകള്‍ക്ക് ദൗര്‍ലഭ്യമില്ല. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ സന്നിധാനത്തും പമ്പയിലും മെഡിക്കല്‍ സ്റ്റോറുകള്‍ നന്നായി പ്രവര്‍ത്തിക്കുന്നു.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പമ്പാ നദിയില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കുറവാണ്. ഈ വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അടുത്ത വര്‍ഷത്തെ മഹോത്സവം ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് ദേവസ്വം കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: