കൊച്ചി: ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ബിസിനസ് രംഗത്ത് പ്രാഗല്ഭ്യം തെളിയിച്ചവരെ ആദരിച്ച് നവരത്ന അവാര്‍ഡ് സമര്‍പ്പിച്ചു. എം.അനന്തരാമന് (വിനായക കേറ്ററിംഗ്), മീന മോഹന്‍ (ഊട്ടുപുര റസ്റ്റോറന്റ്), കെ.പി.കെ. മേനോന്,(ഹാര്‍ഡ് വെയര്‍ ബിസിനസ്), ശംഭു നമ്പൂതിരി (അസോസിയേറ്റ് കെമിക്കല്‍സ്), കെ.പി.സന്തോഷ് (എടിഎസ് കാര്‍സ്), പി.എസ്.സുകുമാരന്‍, മോഹന്‍ ദിവാകരന് (ഹോട്ടല്‍ തണ്ടൂര്‍), മഹാരാജ ശിവാനന്ദന് (മഹാരാജ സുപ്പര്‍ മാര്‍ക്കറ്റ്), പി.ശ്രീധരന് (കൊച്ചിന് ഡെക്കറേറ്റ്സ്) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. സ്വാമി ഉദിത് ചൈതന്യയാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
നമ്മുടെ ഉള്ളില്‍ തന്നെയുള്ള ശക്തിയെ ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നതാണ് ജീവിത വിജയം എന്ന് സ്വാമി ഉദിത് ചൈതന്യ. ജീവിത വിജയം എന്നാല്‍ സാമ്പത്തിക വിജയം എന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. എളമക്കര ഭാസ്കരീയം കണ്വെന്ഷന് സെന്ററില്‍ ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘ജീവിതത്തേയും ബിസിനസിനേയും അനുകൂലമാക്കുവാനുള്ള വിജയമന്ത്രങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഹിന്ദു എന്നത് ഇന്ന് രാഷ്ട്രീയക്കാര്‍ ഏറെ തെറ്റായി വ്യാഖ്യാനിക്കുന്ന വാക്കാണെന്നും ഉദിത് ചൈതന്യ പറഞ്ഞു. ഹിംസയെ ഇല്ലാതാക്കുന്നവനാണ് ഹിന്ദു. അതേപോലെ വിജയവും ഏറെ തെറ്റിദ്ധരിക്കപ്പെട്ട വാക്കാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തിന്റെ വിജയ രഹസ്യങ്ങള്‍ ശാസ്ത്രീയമാണ്. അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കണം. ആരോഗ്യമുള്ള മനസെന്നാല്‍ സന്തുലിതമായ മനസ് എന്നാണ് അര്‍ത്ഥം. ഇത് നേടാന്‍ സാധിച്ചാല്‍ ജീവിത പരാജയം ഉണ്ടാകില്ല.
സമൂഹത്തില്‍ പലരും പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് ഒറ്റപ്പെട്ട് പോകുന്നതും ആത്മഹത്യ ചെയ്യുന്നതും. ഹിന്ദുക്കളുടെ ഇടയിലാണ് ആത്മഹത്യകള്‍ ഏറെയും നടക്കുന്നത്. നമ്മെ തകര്‍ക്കുന്നതില്‍ ഒരു ഘടകം മാത്രമാണ് സാമ്പത്തികമെന്നും ഉദിത് ചൈതന്യ പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ ഭഗവദ് ഗീത ബിസിനസ് പഠനങ്ങളില്‍ ഭാഗമാക്കിയിട്ടുണ്ട്. ബുദ്ധി, വികാരം, അഹങ്കാരം എന്നിവയല്ല മറിച്ച് വിവേകമാണ് മനുഷ്യനെ നയിക്കേണ്ടത്.
ബിസിനസില്‍ വളര്‍ച്ച കൈവരിക്കുമ്പോള്‍ ജീവിതത്തില്‍ താളപ്പിഴകള്‍ ഉണ്ടാകുന്നതാണ് കാണുന്നത്. ബിസിനസില്‍ ഇടപെടുമ്പോള്‍ കുടുംബത്തോടുള്ള ശ്രദ്ധ കുറയും. സ്നേഹം പ്രകടിപ്പിക്കാതെ വരുമ്പോഴാണ് ബന്ധങ്ങളില്‍ അകല്‍ച്ചയുണ്ടാകുന്നത്. കുടുംബ ജീവിതം സ്നേഹമെന്ന വികാരത്തിലാണ് നിലനില്‍ക്കുന്നതെന്നും നല്ല ചിന്തകളിലേക്ക് മനസ്സിനെ കൊണ്ടുപോകുമ്പോള്‍ ആരും പരാജയപ്പെടില്ല എന്നും ഉദിത് ചൈതന്യ പറഞ്ഞു. എം. ഹരിഗോവിന്ദന്, ഹരിഹരന്, പ്രദീപ്, ശിവാനന്ദന്, അതികായന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: