ശബരിമല: സന്നിധാനത്ത് ശാസ്താവിനു കാണിക്കയായി കുരുന്നുകളുടെ നൃത്ത നൃത്യങ്ങള്‍ അരങ്ങേറി. ധനുശ്രീ എസ്.സുരേഷ്, അനുശ്രീ എസ് സുരേഷ്, അശ്വിന് എന്നിവരാണ് നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചത്. ശബരിമല ശ്രീ ധര്‍മ്മശാസ്താ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. സഹപാഠികളായ ഇവര്‍ പത്തനം തിട്ട എംഡിഎംപി സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. ധനുശ്രീയും അനുശ്രീയും സഹോദരങ്ങളാണ്.
ദേവി, ശിവന്, ശാസ്താ സ്തുതികളിലുള്ള ഭരതനാട്യമാണ് ഇവര്‍ അവതരിപ്പിച്ചത്. കോന്നിയൂര്‍ യദുകുലം നൃത്തവിദ്യാലയത്തിലെ അദ്ധ്യാപിക ശ്രീലേഖയാണ് ഗുരു. ഭരതനാട്യത്തിനു പുറമേ നാടോടി നൃത്തം, കുച്ചുപ്പുടി, ഉപകരണ സംഗീതം എന്നിവയിലും ഈ കുരുന്ന് പ്രതിഭകള്‍ കഴിവു തെളിയിച്ചിട്ടുണ്ട്. പത്തനംതിട്ട ഉപജില്ലാ കലോത്സവത്തില്‍ നൃത്ത ഇനങ്ങളില്‍ തുടര്‍ച്ചയായി മൂന്നാംവര്‍ഷവും ഇവരായിരുന്നു ജേതാക്കള്‍ പത്തനംതിട്ട കുമ്പഴ സ്വദേശികളായ സുരേഷിന്റെയും നിഷയുടെയും മക്കളാണ് അനുശ്രീയും ധനുശ്രീയും, രഘു ഗീത ദമ്പതികളുടെ മകനാണ് അശ്വിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: