പാലാ: മീനച്ചില്‍ ഹിന്ദുമഹാസംഗമത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി നടക്കുന്ന കലാമത്സരങ്ങള്‍ ഇന്നും നാളെയുമായി അരുണാപുരം ശ്രീരാമകൃഷ്ണ ആദര്‍ശ സംസ്കൃത കോളേജില്‍ നടക്കും. ഇന്ന് 2ന് ബാലചിത്രരചനാ മത്സരം, 3ന് ഉപന്യാസ മത്സരം, നാളെ രാവിലെ 9ന് കലോത്സവം മികച്ച ബാലനടനുളള ദേശീയ പുരസ്കാരം നേടിയ മിനോണ്‍, ചലച്ചിത്രഗാന രചയിതാവ് ഷോബിന്‍ കണ്ണങ്ങാട് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. നേഴ്സറി, എല്‍പി, യുപി, ഹൈസ്കൂള്‍, കോളേജ് വിഭാഗങ്ങളില്‍ ഗീതം, കഥാകഥനം, പ്രസംഗം, ശാസ്ത്രീയസംഗീതം, ലളിതഗാനം, ഭജനഗാനം, പ്രശ്നോത്തരി, ദേശഭക്തിഗാനം, കവിതചൊല്ലല്‍ എന്നീ ഇനങ്ങളിലാണ് മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: