ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പ്രധാനമന്ത്രി മന്മോഹന് സിംഗിനെ കണ്ടു പഠിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പറഞ്ഞു.
കൂട്ടുകക്ഷി സര്‍ക്കാരിനെ നയിക്കുക ശ്രമകരമായ ജോലിയാണെന്നും അത് എങ്ങനെയെന്ന് മന്മോഹനില് നിന്ന് പഠിക്കണമെന്നുമാണ് ഷിന്‍ഡെയുടെ പ്രസ്താവന.
അരവിന്ദ് കെജ്രിവാളിനെ കോണ്‍ഗ്രസ് പുറത്ത് നിന്നു പിന്തുണയ്ക്കുകയാണ്. ദല്‍ഹി സര്‍ക്കാര്‍ നിലനിന്നു കാണണമെന്ന് കോണ്‍ഗ്രസിന്റെ ആഗ്രഹം.
എന്നാല്‍ സര്‍ക്കാരിനെ നയിക്കുന്ന ആള് ആലോലിച്ച് മാത്രമെ സംസാരിക്കാവു ഷിന്‍ഡെ പറഞ്ഞു. പ്രധാനമന്ത്രി മന്മോഹന് സിംഗ് യു.പി.എ സര്‍ക്കാരിനെ നയിക്കുന്നത് രാജ്യത്തിന് ഉദാഹരണമാണെന്നും അത് മാതൃകയാക്കാനും കെജ്രിവാളിനോട് ഷിന്‍ഡെ നിര്‍ദ്ദേശിച്ചു.
ജനുവരി മൂന്നിന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആം ആദ്മി പാര്‍ട്ടിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിരിക്കെയാണ് ഷിന്‍ഡെയുടെ പ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: