ബാഹ്യമായ പൊരുത്തം വന്നു കഴിയുമ്പോള്‍ നമ്മുടെ ജീവിതരീതിയുടെയും സംസ്കാരത്തിന്റെയും ന്യൂനതകള്‍ വളരെ വ്യക്തമാകുന്നു. അവസരത്തിനൊത്ത് ഉയര്‍ന്ന് അവയെ മാറ്റിയെടുക്കാന്‍ നാം തയ്യാറാകണം. അത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം ശരീരം ഭോഗസുഖങ്ങള്ക്കുള്ള സാധനം ആണെന്നുമാത്രമേ നാം ഇതുവരെ ധരിച്ചിട്ടുള്ളൂ. ആഹാരക്രമങ്ങളിലും മറ്റും ഈ മനോഭാവമാണ് നിഴലിക്കുന്നത്. അതുകൊണ്ടുതന്നെ, നാം പിന്നീട് എന്തുസംഭവിക്കുമെന്ന് നോക്കാതെ താത്കാലിക സുഖങ്ങളില്‍ മുഴുകുന്നു.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: