ദുബായി: ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യയുടെ വിരാട് കോഹ്ലി ഒമ്പതാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഏറ്റവും പുതിയ റാങ്കിംഗില്‍ ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തിയാണ് കരിയറിലെ ഏറ്റവും മികച്ച സ്ഥാനം കോഹ്ലി സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനമാണ് കോഹ്ലിക്ക് തുണയായത്.
ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറി (119) നേടിയ ദില്ലിക്കാരന്‍ രണ്ടാം ഇന്നിംഗ്സില്‍ നാല് റണ്‍സിനാണ് സെഞ്ച്വറി നഷ്ടമായത്. റാങ്കിംഗിന്റെ മുന്‍നിരയില്‍ ഇടം പിടിച്ച ഇന്ത്യക്കാരില്‍ രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്ലി. ഏഴാം സ്ഥാനത്തുള്ള ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യക്കാരില്‍ മുന്നില്‍. ദക്ഷിണാഫ്രിക്കയുടെ എ.ബി. ഡിവില്ലേഴ്സും ഹാഷിം ആംലയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
ബൗളര്‍മാരുടെ പട്ടികയിലും ആദ്യ രണ്ട് സ്ഥാനത്ത് ദക്ഷിണാഫ്രിക്കക്കാരാണ്. ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ മികച്ച പ്രകടനത്തിന്റെ പിന്‍ബലത്തില്‍ സ്റ്റെയിനിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയ ഫിലാണ്ടറാണ് പട്ടികയില്‍ ഒന്നാമത്.
ഇതാദ്യമായാണ് ഐസിസി റാങ്കിംഗില്‍ ഫിലാണ്ടര്‍ ഒന്നാമതെത്തുന്നത്. 2009ല്‍ മുത്തയ്യ മുരളീധരനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയതിന് ശേഷം സേറ്റ്യിന് ഒന്നാം സ്ഥാനം കൈവിടുന്നത് ആദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: