പനമരം : വയനാട്ടിലെ പനമരത്ത് കടുവയുടെ ആക്രമണത്തില്‍ പശു ചത്തു. അമ്മാനി തിമ്മയ്യന് ചെട്ട്യാരുടെ രണ്ടര വയസുള്ള കറവ പശുവാണ് ആക്രമണത്തില്‍ ചത്തത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ വനാതിര്‍ത്തിയോട് ചേര്‍ന്ന് കെട്ടിയിരുന്ന പശുവിനെ കടുവ പിടിക്കുകയായിരുന്നു.
പശുവിന്റെ കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും കടുവ പശുവിനെ വലിച്ചിഴച്ച് വനത്തിനുള്ളില്‍ കയറ്റിയിരുന്നു. നാട്ടുകാര്‍ ബഹളം വെച്ചതിനെതുടര്‍ന്ന് പശുവിനെ ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് മറഞ്ഞു. വിവരമറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പശുവിന്റെ ഉടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് വനപാലകര്‍ പറഞ്ഞു. വെറ്ററിനറി ഡോക്ടര്‍ സ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വനത്തിനുള്ളില്‍ മറവ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: