കൊച്ചി: ടെലിവിഷന്‍ താരങ്ങളും ഗായകരും തമ്മില്‍ ഏറ്റുമുട്ടുന്നു. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടല്‍ ക്രിക്കറ്റിലാണെന്ന് മാത്രം. ടെലിവിഷന്‍ താരങ്ങളുടെ സംഘടനയായ ആത്മ രൂപീകരിച്ച ക്രിക്കറ്റ് ടീം ആത്മ കേരള ഹീറോസ് കന്നി അങ്കത്തിനൊരുങ്ങുകയാണ്. ജനുവരി 19 ന് നടക്കുന്ന മത്സരത്തില്‍ പിന്നണി ഗായകരുടെ ടീമായ ചുങ്കത്ത് കൊച്ചിന് മ്യൂസിക് ചലഞ്ചേഴ്സുമായിട്ടാണ് ഉദ്ഘാടന മത്സരം. 20-20 മത്സരമാണ് നടക്കുക.
കിഷോര്‍ സത്യയാണ് ആത്മ കേരള ഹീറോസിന്റെ ക്യാപ്റ്റന്‍. സീരിയല്‍ അഭിനേതാക്കളായ സാജന് സൂര്യ, രാജേഷ് ഹെബ്ബാര്‍, അനൂപ് ശിവസേവന്‍, മധു മേനോന്, ഷോബി തിലകന്, സുമേഷ്, രഞ്ജിത് രാജ്, ജയനാരായണന്‍, ജിഷിന് മോഹന്‍, സന്തോഷ് ശശിധരന്, രാജ്കുമാര്, മനോജ് നായര്‍, സന്തോഷ് കൃഷ്ണന് എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍. മുന്‍ കേരള രഞ്ജി ടീം പരിശീലകന് പി.രംഗനാഥനാണ് കോച്ച്.
രമേശ് ബാബുവാണ് ചുങ്കത്ത് മ്യൂസിക് ചലഞ്ചേഴ്സ് ക്യാപ്റ്റന്‍. മധു ബാലകൃഷ്ണന്, പ്രകാശ് ബാബു, പ്രദീപ് ബാബു, റഫീഖ് റഹ്മാന്, നസീര്‍ മിന്നലെ, മനാഫ് അലി, സുജിത് കുര്യന്, യാസിര്‍, അബ്ദുള്ള, സായ് കൃഷ്ണന്, അന്‍വര്‍, ബ്ലെസണ്‍, ഫല എന്നിവരാണ് മറ്റ് കളിക്കാര്‍. രെജു ജോസഫ് ആണ് സെക്രട്ടറി. സുനില്‍ പള്ളന്‍ ടീം കോച്ച്.
ഉദ്ഘാടന മത്സരത്തെ തുടര്‍ന്ന് സിനിമാ താരങ്ങളുടെ ടീമുമായും സിനിമ സംവിധായകര്‍, എംഎല്‍എമാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ടീമുകളുമായുള്ള മത്സരങ്ങളും നാട്ടിലും വിദേശത്തുമായി കൂടുതല്‍ കളികളും ഭാവി പരിപാടികളില്‍ ഉള്‍പ്പെടുത്തുമെന്ന് ആത്മ ടീം മാനേജര്‍ ദിനേശ് പണിക്കര്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ ദിനേശ് പണിക്കര്‍, കിഷോര്‍ സത്യ, രെജു ജോസഫ്, രമേശ് ബാബു, പ്രദീപ് ബാബു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: