ബത്തേരി : ബത്തേരിയില്‍ ആനകൊമ്പുമായി മൂന്ന്പേരെ വനം വകുപ്പ് അധികൃതര്‍ പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മുത്തങ്ങ റെയ്ഞ്ചിലെ നമ്പിക്കൊല്ലിയില്‍ നിന്നും രണ്ടര കിലോഗ്രാം തൂക്കം വരുന്ന ആനകൊമ്പുമായി വാകേരി മടൂര് തോമസ് (54), വാളവയല്‍ നടുപറമ്പില്‍ സജേഷ് (26), ചീരാല്‍ താഴത്ത് രാഘവന്(50) എന്നിവരെ വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് പിടികൂടുകയായിരുന്നു. ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ഫോറസ്റ്റ് റെയ്ഞ്ചര്‍ കെ.ടി.ഉദയന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘമാണ് പരിശോധന നടത്തിയത്.
ആനകൊമ്പിന്റെ ഉറവിടം സംബന്ധിച്ചുള്ള അന്വേഷണം നടന്നുവരുന്നു. വയനാട്ടില്‍ ഏറെകാലത്തെ ഇടവേളക്കുശേഷമാണ് ആനകൊമ്പ് പിടികൂടുന്നത്. പൊതുവിപണിയില്‍ നല്ലവില കിട്ടുന്ന കൊമ്പുകളാണ് ഇതെന്ന് വനംവകുപ്പ് പറയുന്നു. വയനാടന്‍ കാടുകളില്‍ മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ വനപരിശോധനയും ഇപ്പോള്‍ കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞദിവസം മേപ്പാടി വനത്തില്‍ വെടിയൊച്ച കേട്ടതിനെതുടര്‍ന്ന് വനപാലകര്‍ കടുവാകണക്കെടുപ്പ് നിര്‍ത്തിവെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: