കോട്ടയം: മികച്ച കര്ഷകപ്രതിഭക്ക് നല്കുന്ന കര്‍ഷകശ്രീ പുരസ്കാരത്തിന് കൊല്ലം ചവറ സ്വദേശി ജെ. വിജയന് പിള്ള തെരഞ്ഞെടുക്കപ്പെട്ടതായി മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജേക്കബ് മാത്യു അറിയിച്ചു. രണ്ടു ലക്ഷത്തി ഒന്നു രൂപയും സര്ണ്ണമെഡലും, ബഹുമതിപത്രവും അടങ്ങുന്ന പുരസ്കാരം മാര്‍ച്ചില്‍ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
നൂറോളം പശുക്കളുള്ള ഡെയറിഫാമിനൊപ്പം നെല്ല്, തെങ്ങ്, വാഴ, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, പോളിഹൗസിലെ പച്ചക്കറിക്കൃഷി തുടങ്ങി നാനാ വിളകള്‍ വിജയകരമായി ചെയ്തു വരുന്നത് പരിഗണിച്ചാണ് വിജയന്‍പിള്ളയെ കര്‍ഷകശ്രീയായി തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: