കോട്ടയം: ഭാരതീയ ജനതാ പാര്‍ട്ടി ന്യൂനപക്ഷമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ 23ന് വൈകിട്ട് 3ന് ക്രിസ്തുമസ് ആഘോഷിക്കും. ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ജിജോ ജോസഫിന്റെ അദ്ധ്യക്ഷത വഹിക്കും. ക്രിസ്തുമസ് ആഘോഷം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന് ഉദ്ഘാടനം ചെയ്യും. ടി.ഐ.ജോര്‍ജ് ക്രിസ്തുമസ് സന്ദേശം നല്‍കും. ഫാ.തോമസ് പുതുശേരി, ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടറി നാരായണന് നമ്പൂതിരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സന്തോഷ്കുമാര്‍, എന്‍.ഹരി, ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സാബു വര്‍ഗ്ഗീസ്, ഉപാദ്ധ്യക്ഷന്‍ കോര സി.ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: