തിരുവനന്തപുരം: ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ വിനയവും ലാളിത്യവും പൊതുപ്രവര്‍ത്തകര്‍ക്കും ഭരണാധികാരികള്‍ക്കും മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എസ്യുടി ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ വേര്‍പാടില്‍ അനുശോചിച്ചുകൊണ്ട് ആശുപത്രി അങ്കണത്തില്‍ നടന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ലോകത്തെ ഏറ്റവും മൂല്യമേറിയ നിധി ഉണ്ടെന്നറിഞ്ഞപ്പോഴും രാജകുടുംബത്തിന്റെ വിശ്വസ്വനീയതയെയാണ് ഗവണ്മെന്റ് അംഗീകരിച്ചത്. അതിനെ വിമര്‍ശിച്ചവരുണ്ട്. ആ വിമര്‍ശനങ്ങളില്‍ അടിസ്ഥാനമില്ലെന്ന് ഇന്നും വിശ്വസിക്കുന്നു.
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയെക്കാള്‍ മഹത്വം ആ നിധിയെ സംരക്ഷിച്ച രാജകുടുംബത്തിന്റെ വിശ്വസ്തതയ്ക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എംഎല്‍എ മാരായ കെ.മുരളീധരന്, പാലോട് രവി, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്, ബിജെപി സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രന്, എസ്യുടി ആശുപത്രി വൈസ് പ്രസിഡന്റ് അനില്‍ ഒടുവില്‍, പട്ടം ശശിധരന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: