കോഴിക്കോട്: പ്രൊഫ. എം. പി. പോള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ എം. പി. പോള്‍ സാഹിത്യ അവാര്‍ഡിന് ഡോ. വി. രാജകൃഷ്ണന് രചിച്ച “മറുതിരകാത്തു നിന്നപ്പോള്‍” എന്ന നിരൂപണ ഗ്രന്ഥം അര്‍ഹമായി. 25,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.കേരളത്തിലെ കോളജുകളിലെ പി. ജി. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ഗവേഷണ പ്രബന്ധ മത്സരത്തില്‍ മുഹ്സിന നഹു (ചരിത്ര വിഭാഗം യു.സി. കോളജ്, ആലുവ), ആതിര. കെ. (മലയാള വിഭാഗം, കാലിക്കറ്റ് സര്‍വ്വകലാശാല) എന്നിവരെ സംയുക്ത ജേതാക്കളായി പ്രഖ്യാപിച്ചു. 15,000 രൂപയും പ്രശംസാപത്രവും ഫലകവുമാണ് അവാര്‍ഡ്.
ജനുവരി 2 ന് ആലുവ യു.സി. കോളജില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ഡോ. എം.ജി.എസ്. നാരാണന്, ഡോ. മഹേഷ് മംഗലാട്ട്, ഡോ. കെ. വി. തോമസ് എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡുകള്‍ നിര്‍ണ്ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: