ശബരിമല : ശബരീശ സന്നിധിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കായി പോലീസിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ അലോപ്പതി-ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
ശബരിമല സ്പെഷല്‍ ഓഫീസറും തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുമായ ഡോ. എ. ശ്രീനിവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പോലീസ് ബാരക്കിനടുത്ത് നടത്തിയ ക്യാമ്പില്‍ 114 പേര് വൈദ്യസഹായം തേടി. ഡോ. എ. ശ്രീനിവാസ്, ഡോ. എസ.് കിഷോര്‍, അസ്ഥിരോഗ വിദഗ്ധന്‍ ഡോ. രാജേഷ്, ഇ.എന്‍.ടി വിദഗ്ധന്‍ ഡോ. എം. മണികണ്ഠന് എന്നിവരും ഹോമിയോവിഭാഗത്തില് സന്നിധാനം ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിലെ ഡോ. സുനില്‍ രാജും രോഗികളെ പരിശോധിച്ചു. മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. സി.ഐ. രാംദാസ് ക്യാമ്പിന് നേതൃത്വത്തില്‍ നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: