കൊച്ചി: സാമൂഹ്യനീതിക്കുവേണ്ടി 99-ാം വയസിലും പോരാട്ടം നടത്തുന്ന ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെ ഭാരതരത്ന പുരസ്കാരം നല്കി ആദരിക്കണമെന്ന് കേരള ബ്രാഹ്മണസഭ സംസ്ഥാന പ്രസിഡന്റ് വി. രാമലിംഗം ആവശ്യപ്പെട്ടു. കേരള ബ്രാഹ്മണസഭ സംസ്ഥാനസമിതിയുടെ ആഭിമുഖ്യത്തില്‍ 99-ാം ജന്മദിനം ആഘോഷിക്കുന്ന ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരെ ആദരിച്ച് സംസാരിക്കുകയായിരുന്നു രാമലിംഗം. മട്ടാഞ്ചേരി ഭാരതീതീര്‍ത്ഥ വേദപാഠശാലയിലെ ആനന്ദഘനപാഠികളുടെയും പതിനൊന്ന് വേദപണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ ലോകക്ഷേമത്തിനായി കൃഷ്ണ യജുര്‍വേദമന്ത്രം ചൊല്ലിയാണ് ആദരിക്കല്‍ ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് കൃഷ്ണയ്യരെ പൊന്നാടയണിയിക്കുകയും താംബൂലവും ഉപഹാരവും നല്കി ആദരിക്കുകയും ചെയ്തു.
ചടങ്ങില്‍ കേരള ബ്രാഹ്മണസഭ സംസ്ഥാന സെക്രട്ടറി പി. അനന്തസുബ്രഹ്മണ്യം, ജോയിന്റ് സെക്രട്ടറി എന്‍. രാമചന്ദ്രന്, ട്രഷറര്‍ കെ.ജി.വി. പതി, എന്‍. രംഗനാഥന്, വി.വാഞ്ചീശ്വരന്‍, എച്ച്. വാഞ്ചീശ്വരന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: