ന്യൂദല്‍ഹി: സ്വവര്‍ഗാനുരാഗത്തിനെതിരെയുള്ള സുപ്രീംകോടതി വിധിയെ അനുകൂലിക്കുന്നതായി ബിജെപി അദ്ധ്യക്ഷന്‍ രാജ്നാഥ് സിംഗ്. സ്വവര്‍ഗാനുരാഗം കുറ്റകരവും പ്രകൃതിവിരുമാണെന്ന് രാജ്നാഥ് സിംഗ് അഭിപ്രായപ്പെട്ടു.
സുപ്രീംകോടതി വിധിക്കെതിരെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടനകള്‍ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിച്ചിരുന്നു. സ്വവര്‍ഗ ാനുരാഗം ഐപിസി 377-ാം വകുപ്പനുസരിച്ച് കുറ്റകരമാണെന്ന് സുപ്രീംകോടതി കഴിഞ്ഞ ബുധനാഴ്ച്ചയാണ് പ്രസ്താവിച്ചത്. കോടതിവിധിയെ മറികടന്ന് സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കാന്‍ യുപിഎ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
ഐപിസി സെക്ഷന്‍ 377 റദ്ദാക്കുകയോ, ദുര്‍ബലപ്പെടുത്തുകയോ ചെയ്യാനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ സമാജ്വാദി പാര്‍ട്ടിയും തൃണമൂല്‍ കോണ്‍ഗ്രസും ഈ തീരുമാനത്തെ എതിര്‍ത്തിരുന്നു. വോട്ട് നേടാനുള്ള കോണ്‍ഗ്രസ് ശ്രമത്തിന്റെ ഭാഗമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
സ്വവര്‍ഗാനുരാഗം നിയമ വിധേയമാക്കിക്കൊണ്ടുള്ള ബില്ലിന് സര്‍ക്കാര്‍ ശ്രമിച്ചാല്‍ അതിനെ പാര്‍ലമെന്റില്‍ ബിജെപി ശക്തമായി എതിര്‍ക്കും. നിയമം നടപ്പിലാക്കുന്നതിലൂടെ വ്യഭിചാര സമൂഹത്തെ സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും ബിജെപി പ്രസിഡന്റ് പറഞ്ഞു. സ്വവര്‍ഗാനുരാഗത്തെ എതിര്‍ത്ത സുപ്രീംകോടതി വിധിയെ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുലും വിമര്‍ശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: