ന്യൂയോര്‍ക്ക്: വീട്ടുവേലക്കാരിയെ വ്യാജവിസയില്‍ അമേരിക്കയിലത്തിക്കുകയും കുറഞ്ഞ ശബളം കൊടുത്ത് പീഡിപ്പിക്കുകയും ചെയ്തതിന് അമേരിക്കയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയെ പോലീസ് അറസ്റ്റുചെയ്തു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ എംബസ്സിയിലെ ഡപ്യൂട്ടി കോണ്‍സുലാര്‍ ജനറലായ ദെവ്യാനി ഖോബ്രഗഡെയെയാണ് അറസ്റ് ചെയ്തത്. വീട്ടുജോലിക്കായി അമേരിക്കയിലെത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് അമേരിക്കക്കാരായ വീട്ടുജോലിക്കാര്‍ക്ക് കിട്ടുന്ന അതേ പരിഗണന നല്‍കണമെന്ന നിയമം ലംഘിച്ചതിനാണ് അറസേറ്റ്ന്ന് മാന്‍ഹട്ടനിലെ യു.എസ്. അറ്റോര്‍ണി പ്രീത ഭരാര പറഞ്ഞു.
സ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ കോണ്‍സുലാര്‍ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ സെന്റര്‍ മുഖേന എ 3 വിസ സംബാദിച്ചാണ് ഖോബ്രഗഡെ വീട്ടുജോലിക്കായി ഇന്ത്യന്‍ വംശജയായ യുവതിയെ അമേരിക്കയില്‍ കൊണ്ടുവന്നത്.
ജോലിക്കാരിക്ക് പ്രതിമാസം 4500 ഡോളര്‍ ശബളം നല്‍കാമെന്ന് കരാറില്‍ ഇവര്‍ ഒപ്പുവെച്ചിരുന്നു. മണിക്കൂറിന് 9.75 ഡോളര്‍ പ്രകാരമുള്ള കുറഞ്ഞ വേതനം ഉറപ്പാക്കുന്നതായിരുന്നു കരാര്‍. എന്നാല്‍, ഈ കരാറിലൂടെ ഒപ്പുവെക്കുകയും പിന്നീട് രഹസ്യമായി മറ്റൊരു കരാറില്‍ വേതനം പ്രതിമാസം 30,000 രൂപയായിരിക്കുമെന്ന് തീരുമാനിക്കുകയും ചെയ്തിരുന്നു. കരാര്‍ അനുസരിച്ച് മണിക്കൂറിന് 3.31 ഡോളര്‍ മാത്രമേ തനിക്ക് ലഭിച്ചിരുന്നുള്ളൂവെന്ന് ജോലിക്കാരി പരാതി നല്കി. ആഴ്ചയില്‍ 40 മണിക്കൂര്‍ ജോലി കണക്കാക്കി മാസത്തില്‍ 4.3 ആഴ്ചയായിരുന്നു അവര്‍ക്ക് ജോലി ചെയ്യേണ്ടിവന്നത്. എന്നാല്‍, ആരെങ്കിലും അന്വേഷിച്ചാല്‍ മണിക്കൂറിന് 9.75 ഡോളര്‍ ലഭിക്കുന്നുണ്ടെന്ന് പറയണമെന്നും ഖോബ്രഗഡെ ഇവരെ ചട്ടം കെട്ടിയിരുന്നു.
ആദ്യത്തെ കരാര്‍ വിസ ലഭിക്കുന്നതിനുള്ള ഫോര്മാലിറ്റി മാത്രമായിരുന്നുവെന്നും 2012 നവംബര്‍ മുതല്‍ 2013 ജൂണ്‍ വരെയാണ് ഖോബ്രഗഡെയുടെ വീട്ടുജോലിക്കാരിയായി ഇവര്‍ ജോലി ചെയ്തത്. ജോലി സമയത്തെക്കുറിച്ചോ കുറഞ്ഞ വേതനത്തെക്കുറിച്ചോ പരാമര്‍ശിക്കാത്ത വ്യാജ കരാര്‍ ഒപ്പിടുവിച്ച് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പരാതി നല്‍കിയത്. ഇതേത്തുടര്‍ന്നാണ് വിസ തട്ടിപ്പുള്‍പ്പെടെയുള്ള കുറ്റംചുമത്തി ഖോബ്രഗഡെയെ അറസ്റ് ചെയ്തത്. പരമാവധി പത്തുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: