തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ കേസിലെ പ്രതികളിലൊരാളായ സി.പി.എം പ്രാദേശിക നേതാവ് പി.മോഹനന്റെ ഭാര്യ കെ.കെ.ലതിക എം.എല്‍.എ ജയില്‍ സന്ദര്‍ശിച്ചതിനെ കുറിച്ച് അന്വേഷിക്കുമെന്ന് ജയില്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ പറഞ്ഞു.
ഈ മാസം രണ്ടാം തീയതി രാവിലെ 10.30നാണ് പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം സംബന്ധിച്ച വാര്‍ത്ത ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടത്. പതിനൊന്നര മണിയോടെ കെ.കെ.ലതികയും മറ്റു മൂന്നു പേരും പി.മോഹനനു കൈമാറാനായി മൂന്നു കവറുകളില്‍ വസ്ത്രങ്ങളുമായി ജയിലിലെത്തുകയായിരുന്നു. കൈയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ കൈമാറിയ ശേഷം ഇരുവരും സംസാരിക്കുകയും ചെയ്തു. ഇതാണ് സംശയത്തിന് ഇടയാക്കിയത്.
അതിനിടെ കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി വീണ്ടും പരിശോധന നടന്നു. കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും ഡോഗ് സ്ക്വാഡുമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: