ന്യൂഡല്‍ഹി: സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ കണ്ടത് നരേന്ദ്ര മോദി തരംഗമാണെന്നു ബിജെപി. 2014 ലോക്സഭാ തിരഞ്ഞെടുപ്പു ഫലങ്ങളിലേക്കുള്ള വ്യക്തമായ സൂചനയെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ്. ജനങ്ങള്‍ ബിജെപിയെ സ്വീകരിച്ചുവെന്നതിന്റെ ചിത്രമാണിത്. കൂട്ടായി പ്രവര്‍ത്തിച്ച നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമുള്ള വിജയമാണ് തങ്ങളുടേത്. നാലു മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെയും അഭിനന്ദിക്കുന്നു. കോണ്‍ഗ്രസിന്റെ നയങ്ങള്‍ക്ക് ജനങ്ങള്‍ നല്കിയ മറുപടിയാണ് ബിജെപിയുടെ വിജയം. നാലു സംസ്ഥാനങ്ങളിലും ബിജെപി അധികാരത്തിലെത്തുമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ നേരിട്ട പരാജയത്തില്‍ ഏറെ നിരാശയുണ്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ജനവിധി മാനിക്കുന്നു. ജനങ്ങള്‍ നിരാശരാണെന്നതിന്റെ തെളിവാണ് തങ്ങള്‍ നേരിട്ട പരാജയം. തിരഞ്ഞെടുപ്പില്‍ വിജയികളായവരെ അഭിനന്ദിക്കുന്നു. തങ്ങള്‍ക്കു ആത്മപരിശോധനയ്ക്കുള്ള സമയമാണിത്. സംസ്ഥാന, ലോക്സഭ തിരഞ്ഞെടുപ്പുകള്‍ സമാനമല്ല. പരിഗണനാവിഷങ്ങള് വ്യത്യസ്തമാണെന്നും സോണിയാ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ സമയത്തു പ്രഖ്യാപിക്കുമെന്നും സോണിയ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: