ബത്തേരി : വനംവകുപ്പ് അതിര്‍ത്തിയില്‍ തടഞ്ഞിട്ട നാല് ലോഡ് കന്നുകാലികളെ ചെക്ക്പോസ്റ്റ് തകര്‍ത്ത് സം@ക്ക് കടത്തി. കഴിഞ്ഞദിവസം രാത്രി ഏഴുമണിയോടെ മുത്തങ്ങ വനംവകുപ്പ് ചെക്ക്പോസ്റ്റിലാണ് സംഭവം.
കുളമ്പ് രോഗവും ആന്ത്രാക്സും പടരുന്നത് കണക്കിലെടുത്ത് സംസ്ഥാനത്തേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കന്നുകാലികളെ കൊണ്ടുവരുന്നത് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു. ഇതനുസരിച്ച് വൈകിട്ട് ആറു മണിയോടെ കര്‍ണാടകയില്‍ നിന്നും കന്നുകാലികളുമായെത്തിയ നാലു ലോറികള്‍ ചെക്ക് പോസ്റ്റില്‍ തടഞ്ഞിടുകയായിരുന്നു. ലോറിയിലുണ്ടായിരുന്നവര്‍ വനംവകുപ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തി. പിന്നീട് ഭരണകക്ഷി നേതാക്കളും ജനപ്രതിനിധികളുമായ ചിലര്‍ ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ച് ലോഡ് കടത്തിവിടാന്‍ നിര്‍ദേശിച്ചുവത്രെ. പക്ഷേ ജീവനക്കാര്‍ വഴങ്ങിയില്ല.
അരമണിക്കൂറിനകം ബത്തേരിയില്‍ നിന്നും കാറിലും ജീപ്പ്പിലുമായെത്തിയ ഒരു സംഘം ആളുകള്‍ ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഫോറസ്റ്റ് സെക്ഷന്‍ ഓഫീസര്‍ വി.എം.ബാബുവിനെ മര്‍ദിച്ചശേഷം തടഞ്ഞുവച്ച് ചെക്ക് പോസ്റ്റിന്റെ ബാരിക്കേഡുകള്‍ തകര്‍ത്ത് ലോറികള്‍ ബത്തേരി ഭാഗത്തേക്ക് കൊണ്ടു പോവുകയായിരുന്നു.
ലോറികള്‍ കടത്തിക്കൊണ്ടു പോകുന്ന വിവരം വനംവകുപ്പ് ജീവനക്കാര്‍ മുത്തങ്ങയിലെ വാണിജ്യ നികുതി, മൃഗസംരക്ഷണ വകുപ്പ്, പൊലീസ് എയിഡ് പോസ്റ്റ് എന്നിവിടങ്ങളില്‍ അറിയിച്ചെങ്കിലും തടയാന്‍ നടപടിയെടുത്തില്ലെന്നും പരാതിയുണ്ട്. തകരപ്പാടിയിലെ മോട്ടോര്‍ വാഹന വകുപ്പ്, എക്സൈസ് ചെക്ക് പോസ്റ്റുകള്‍ പിന്നിട്ടാണ് കന്നുകാലി ലോഡുകള്‍ വനംവകുപ്പ് ചെക്ക് പോസ്റ്റിലെത്തിയത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: