കാസര്‍കോട്: തളങ്കരയില്‍ കവര്‍ച്ചയ്ക്കിടെ വീട്ടുടമസ്ഥയെയും വേലക്കാരിയെയും കൊലപ്പെടുത്തുകയും സ്വര്‍ണ്ണാഭരണങ്ങള്‍ കവരുകയും ചെയ്ത സംഭവത്തില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തെളിവിണ്റ്റെ അഭാവത്തില്‍ നാല് പേരെ വെറുതെ വിട്ടു. ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. ജില്ലാ സെഷന്‍സ് ജഡ്ജി എം.ജെ.ശക്തിധരനാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഒന്നുമുതല്‍ അഞ്ച് വരെ പ്രതികളായ കര്‍ണാടക ബാംഗ്ളൂറ് ദണ്ഡപാളയത്തിലെ ദൊഡ്ഡഹനുമാന് (൪൮), ഭാര്യ ലക്ഷ്മി (൪൩), വെങ്കിടേഷ് എന്ന ചന്ദ്ര (൪൫), മുനികൃഷ്ണ (൪൧), നല്ലതിമ്മ (൪൧) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. അതിക്രമിച്ച് കടക്കല്‍, കുറ്റകൃത്യത്തിനുവേണ്ടി കൂട്ടം ചേരല്‍, കൊള്ളനടത്തല്, കവര്‍ച്ചയ്ക്ക് വേണ്ടി കൊലപാതകം എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ തെളിയിക്കപ്പെട്ടത്. ഇതിനുപുറമെ ഒന്നാം പ്രതി ദൊഡ്ഡ ഹനുമാന് തെളിവ് നശിപ്പിച്ചതായും തെളിഞ്ഞു. സാവിത്രി (൪൦), പത്മ (൪൦), കൃഷ്ണഡു (൩൫), വെങ്കിടേഷ് എന്ന രമേഷ് (൪൩) എന്നിവരെയാണ് വെറുതെ വിട്ടത്. ൧൯൯൮ ഫെബ്രുവരി ൨൭നാണ് ഇരട്ടക്കൊല പുറം ലോകമറിയുന്നത്. തളങ്കര ഖാസിലേനിലെ ബിഫാത്തിമയെയും (൫൯) വീട്ടുവേലക്കാരി ശെല്വിയേയും കഴുത്തില്‍ കയര്‍മുറുക്കി കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നുവെന്നാണ് കേസ്. പ്രതികളെ മറ്റൊരു കേസില്‍ ബാംഗ്ളൂറ് പോലീസ് അറസ്റ്റ് ചെയ്തപ്പോഴാണ് തളങ്കര ഇരട്ടക്കൊലയിലും പങ്കുണ്ടെന്ന് വ്യക്തമായത്. കര്‍ണാടകയില്‍ വിവിധ കേസുകളില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ് ദൊഡ്ഡ ഹനുമാന്, ലക്ഷ്മി, ചന്ദ്ര, മുനികൃഷ്ണ, നല്ലതിമ്മ, രമേശ് എന്നിവര്‍. ദൊഡ്ഡഹനുമാന് ൫൨ കൊലക്കേസുകളിലും ചന്ദ്ര ൨൮ കൊലക്കേസിലും നല്ലതിമ്മ ൨൬ കൊലക്കേസിലും ലക്ഷ്മി ൧൮ കൊലക്കേസിലും സാവിത്രി ൧൩ കൊലക്കേസിലും പത്മ ൧൮ കൊലക്കേസുകളിലും പ്രതികളാണ്. ഇവര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകനെയുള്പ്പെടെ വകവരുത്തിയതായി പറയുന്നു. കണ്ണൂറ് ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചത്. ൫൨ സാക്ഷികളെ കേസില്‍ വിസ്തരിച്ചു. പ്രൊസിക്ക്യൂഷനുവേണ്ടി ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി.ഷുക്കൂറ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: