ആലുവ: പട്ടികജാതി സമൂഹത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതില്‍ ഡോ.ബി.ആര്.അംബേദ്കര്‍ നിര്‍ണായക പങ്കാണ് വഹിച്ചതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു.
പട്ടികജാതി മോര്‍ച്ച എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആലുവ അര്‍ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ നടന്ന അംബേദ്കര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക നീതിയും സംവരണവും ഉറപ്പാക്കാന്‍ അംബേദ്ക്കറുടെ പ്രവര്‍ത്തനം കൊണ്ടു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.കെ.തിലകന് അദ്ധ്യക്ഷത വഹിച്ചു. പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജു മോന് വട്ടേക്കാട് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.പി.ജെ.തോമസ്, ജനറല്‍ സെക്രട്ടറി എം.എന്‍.മധു, പട്ടികജാതി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, വിജയന് നായത്തോട്, കെ.ബി.സന്തോഷ്, ബിജെപി മണ്ഡലം പ്രസിഡന്റ് എം.എന്‍.ഗോപി, കെ.എ.സദാനന്ദന്, സി.എന്‍.മോഹനന്, ടി.പി.മോഹനന്, ബേബി നമ്പേലി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: