ആലുവ: സബ്ജില്ലാ കലോത്സവത്തില്‍ ഇക്കുറി ആലുവ ഗവ. ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിന് നേട്ടമേറെ. തികച്ചും സാധാരണക്കാരായ കുട്ടികള്‍ പഠിക്കുന്ന ഇവിടെ പല മത്സരങ്ങള്‍ക്കും ഇക്കുറി കുട്ടികളെ അയച്ചത് അധ്യാപകരും രക്ഷകര്‍ത്താക്കളും ചേര്‍ന്ന് പണം സമാഹരിച്ചാണ്. സാമ്പത്തികം വേണ്ടത്രയില്ലാത്തതിനാല്‍ പലപ്പോഴും കലാവാസനയേറെയുള്ള കുട്ടികള്‍ക്കും മത്സരിക്കാന്‍ കഴിയാറില്ല. ഇക്കുറി അധ്യാപകരില്‍ ചിലരും രക്ഷകര്‍ത്താക്കളും ഒത്തൊരുമിച്ചപ്പോഴാണ് കലോത്സവത്തില്‍ കൂടുതല്‍ കുട്ടികള്‍ മത്സരിച്ചത്. 113 സ്കൂളുകള്‍ മത്സരിച്ച കലോത്സവത്തില്‍ യുപി, ഹൈസ്കൂള്‍ വിഭാഗത്തില്‍ ഗവ. സ്കൂള്‍ റണ്ണറപ്പ് നേടുകയായിരുന്നു. ഹയര്‍സെക്കന്ററി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളില്‍ ജനറല്‍, സംസ്കൃതം ഇനങ്ങളിലും നിരവധി കുട്ടികള്‍ക്ക് എ ഗ്രേഡ് ലഭിക്കുകയും ചെയ്തു.
സബ്ജില്ലാ കലോത്സവത്തില്‍ വിജയതിലകമണിഞ്ഞവര്ക്ക് കൂടുതല്‍ പരിശീലനം നല്കി ജില്ലാ കലോത്സവത്തില്‍ പങ്കെടുപ്പിക്കാനാണ് അധ്യാപക രക്ഷകര്‍തൃസമിതിയുടെ തീരുമാനം. അധ്യാപക രക്ഷകര്‍തൃസമിതി മുന്നോട്ട് വന്നതോടെ കൂടുതല്‍ കുട്ടികള്‍ അടുത്തവര്‍ഷം മുതല്‍ മത്സരിക്കാന്‍ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. വിവിധ ഇനങ്ങളില്‍ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി സാമ്പത്തിക സഹായവും കൂടുതല്‍ പരിശീലനവും ഉറപ്പുവരുത്തി കൂടുതല്‍ പ്രതിഭകളെ സംഭാവന ചെയ്യാനാണ് ലക്ഷ്യമിടുന്നത്.
ഇക്കുറി ഉപജില്ലാ മത്സരത്തില്‍ വിജയികളായവരെ അനുമോദിക്കുന്നതിന് സ്കൂളില്‍ പ്രത്യേക അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. അധ്യാപക രക്ഷകര്‍തൃസമിതിയുടെ വകയായി പ്രത്യേക പുരസ്ക്കാരങ്ങളും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: